പ്രിസം പാനലിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

interview

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പ്രിസം പ്രൊജക്റ്റ് പാനലില്‍ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 2025 സെപ്റ്റംബര്‍ 10ന് ( ബുധന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ഐ ആന്‍ഡ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 10 ന് ആണ് ഇന്റര്‍വ്യു. ബ്ലോക്ക് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാര്‍ത്തകളും പരിപാടികളും കവര്‍ ചെയ്യുക എന്നതായിരിക്കും ചുമതല.

Also Read : നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം; പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ 26 സര്‍വകലാശാലകള്‍

ജേണലിസം ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദത്തിനൊപ്പം ജേണലിസം ഡിപ്ലോമയും കൂടാതെ ഒരു വര്‍ഷത്തെ ജേണലിസം പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കു ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി – 35 വയസ്സ് ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 0484 298 0434 , 0484 235 4208

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News