
തൃശൂർ: വാഴച്ചാലിൽ കാട്ടാന ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആനയെ പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ഷട്ടറുകൾ അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂറിലെ സമയമെടുത്താണ് ആന പുഴ കടന്നത്.
വാഴച്ചാൽ പാലത്തിന് സമീപം രാവിലെ 11 മണിയോടെയാണ് ആനയെ ഒഴുക്കിൽപ്പെട്ട നിലയിൽ ആളുകൾ കാണുന്നത്. ചാർപ്പ റേഞ്ച് ഓഫിസർ അഖിലിന്റെയും വാൽപ്പാറ റേഞ്ച് ഓഫിസർ രാജേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.
Also Read: പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ
തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന് സമീപം സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനു സമീപവുമായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്
കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ പുലി പിടികൂടി കാട്ടിൽ എത്തിച്ചു ഭക്ഷിച്ചത്. പച്ചമല എസ്റ്റേറ്റിലെ തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് പുലി കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി വലിച്ചുകൊണ്ട് പോകുന്നതു കണ്ട തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here