അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയുടെ ചികിത്സ പൂർത്തിയായി. ആനയുടെ മസ്തകത്തിൽ മരുന്ന് വച്ചു. ആൻറിബയോട്ടിക്കുകളും നൽകി. ആന വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. മയക്കം മാറാത്തതിനാൽ ആന മേഖലയിൽ തന്നെ തുടരുന്നു.
ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ചത്. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. നാലു റൗണ്ട് മയക്കുവെടിവച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. റബര്‍ തോട്ടത്തിലുള്ള മയക്കുവെടിയേറ്റ് മയങ്ങിയ ആനയ്ക്ക് ദൗത്യസംഘം ചികിത്സ ആരംഭിക്കുകയായിരുന്നു.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവച്ചത്. രണ്ടുദിവസം മുമ്പ് ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ദൗത്യ സംഘത്തിന് മുന്നില്‍പ്പെട്ട ആന മറ്റ് മൂന്ന് ആനകള്‍ക്കൊപ്പമായിരുന്നു. മയക്കുവെടിയേറ്റതോടെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെട്ട് പരിഭ്രാന്തിയോടെ ഓടിയ ആന ഒടുവില്‍ മയങ്ങിയതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

