14-ാമത്തെ കുഞ്ഞിനെ വരവേറ്റ് ശതകോടീശ്വരൻ ഇലോൺ മസ്ക്. മസ്കിന്റെ പങ്കാളിയും ന്യൂറലിങ്കിലെ എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ആൺകുട്ടിക്ക് നൽകിയിരിക്കുന്ന പേര്. ഇരുവർക്കും ഇരട്ടക്കുട്ടികളുണ്ട്, സ്ട്രൈഡർ, അസൂർ (3), മകൾ അർക്കാഡിയ (1) എന്നിങ്ങനെയാണ് അവരുടെ പേര്. അർക്കേഡിയയുടെ പിറന്നാൾ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോൺ എക്‌സിൽ പങ്കുവെച്ചത്.
ഷിവോൺ സിലിസുമായുള്ള നാല് കുട്ടികളെ കൂടാതെ, ആദ്യ ഭാര്യ ജസ്റ്റിൻ വിൽസണിൽ നിന്ന് അഞ്ച് കുട്ടികളാണ് ടെക് കോടീശ്വരന്. ഇരട്ടകളായ വിവിയൻ, ഗ്രിഫിൻ, മൂന്ന് കുട്ടികളായ കൈ, സാക്സൺ, ഡാമിയൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. അവരുടെ ആദ്യ കുട്ടിയായ നെവാഡ അലക്സാണ്ടർ മസ്‌ക് വെറും 10 ആഴ്ച പ്രായമുള്ളപ്പോൾ മരിച്ചു.
ALSO READ: ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ നീക്കം; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ ട്രംപ്
കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.
അതേസമയം, മസ്കിൻറെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇൻഫ്‌ളുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

