‘എന്റെ മുത്തേ, നീ എപ്പോ എത്തി അളിയാ!’; ഗൾഫിൽ ജോലി ചെയ്‍തിരുന്ന കടയിൽ അസീസിന്റെ സർപ്രൈസ് എൻട്രി, വീഡിയോ വൈറൽ

Azees Nedumangad

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങി, പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അസീസ് നെടുമങ്ങാട്. കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേതാവ്. ഇപ്പോഴിതാ അസീസ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മുൻപ് ബഹ്റൈനിൽ താൻ ജോലി ചെയ്തിരുന്ന കടയിൽ എത്തി ഇപ്പോഴും അവിടെ ജോലി ചെയ്യുന്ന സുഹൃത്തിനെ ഞെട്ടിക്കുന്നതാണ് വീഡിയോ. മാസ്കിട്ട് ചെന്ന് സുഹൃത്തിനെ സർപ്രൈസ് കൊടുക്കുകയാണ് നടൻ. ”18 വർഷങ്ങൾക്കു മുന്നേ ബഹ്‌റൈനിൽ ജോലി ചെയ്ത കടയിൽ ഞാൻ പോയി , കൂടെ വർക്ക് ചെയ്തിരുന്ന എന്റെ സഹപാഠി.. ഇപ്പോഴും അവൻ അവിടെ ഒണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോൾ”, അസീസ് വീഡിയോക്ക് ക്യാപ്ഷനായി ഇങ്ങനെ എഴുതി.

സുഹൃത്തിനെ ചേർത്തുപിടിക്കുന്നതും വാരിപ്പുണരുന്നതുമായ ദൃശ്യങ്ങൾ ഹൃദയം കവരുന്നതാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോഴും ഇന്നും പഴയ സുഹൃത്തുക്കളെയും പഴയ ഓർമകളെയും ചേർത്തുപിടിക്കുന്നയാളാണ് അസീസ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡ‍ിയോ.

Also Read: ‘കഴുതപ്പുലികളേക്കാൾ മോശം പുരുഷന്മാർ’: നിധി അഗർവാളിനുനേരെ ഉണ്ടായ ആരാധകരുടെ അതിക്രമത്തിൽ ചിന്മയി ശ്രീപാദ

അസീസിനെ കണ്ടയുടൻ ആശ്ചര്യത്തോടെ കെട്ടിപ്പിടിച്ച് ”എന്റെ മുത്തേ നീ എപ്പോ എത്തി” എന്ന് സുഹൃത്ത് ചോദിക്കുന്നത് കാണാം. ”അളിയാ” എന്നു വിളിച്ചിട്ടാണ് സാധാരണ വരാറ് എന്നും സുഹൃത്ത് വീഡിയോയിൽ പറയുന്നുണ്ട്. ഏതായാലും വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist