വിശ്വസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്; ആദ്യ 12 ഇൽ ഇടം നേടാതെ ഇന്ത്യ

Miss Universe 2025 Fatima Bosch

തായ്‌ലൻഡിൽ നടന്ന വിവാദങ്ങൾ നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ 2025 ലെ മിസ് യൂണിവേഴ്‌സ് പട്ടം മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ് സ്വന്തമാക്കി. മത്സരാർത്ഥികളുടെ ഇറങ്ങിപ്പോക്ക് അടക്കമുള്ള വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച നാടകീയ മുഹൂര്‍ത്തങ്ങൾക്ക് ഒടുവിലാണ് 25 കാരി വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയത്.

തായ്‌ലാന്റിന്റെ പ്രവനീർ സിംഗ് രണ്ടാമതെത്തിയപ്പോൾ വെനിസ്വേലന് സുന്ദരി സ്‌റ്റെഫനി അബാസലി മൂന്നാമതെത്തി. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ഫിലിപ്പീൻസും ഐവറി കോസ്റ്റും നേടി. അതെ സമയം ഇന്ത്യയുടെ പ്രതിനിധി മണിക വിശ്വകർമ അവസാന 12ൽ കടക്കാതെ പുറത്തായി.

Also Read: ധ്രുവിന്റെ ബൈസൺ ഉൾപ്പെടെ എത്തി; പുത്തൻ ഒടിടി റിലീസുകളറിയാം

ഏറെ വിവാദങ്ങൾ കൊണ്ട് ഇത്തവണത്തെ മത്സരം ശ്രദ്ധ നേടിയിരുന്നു. പരിപാടിയുടെ ഡയറക്ടർ നാവാത്ത ഇത്സാരാഗ്രിസിൽ ഫാത്തിമയെ വാഗ്‌വാദത്തിനൊടുവിൽ അധിക്ഷേപിച്ചതിനെ തുടർന്ന് ഫാത്തിമയടക്കമുള്ള താരങ്ങൾ പരിപാടിയിൽ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് ഇത്സാരാഗ്രിസിൽ മാപ്പപേക്ഷിച്ചതിനെ തുടർന്ന് വിവാദം കെട്ടടങ്ങി എങ്കിലും ജഡ്ജസിന്റെ നിഷ്പക്ഷത അടക്കമുള്ള വിഷയങ്ങളെ പറ്റി പോലും ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News