കന്നുകാലികളെ കൊല്ലാനെത്തുന്ന ചെന്നായക്കളെ പേടിപ്പിക്കാൻ മാരേജ് സ്റ്റോറി സിനിമയിലെ രംഗം ഉപയോഗിച്ച് അമേരിക്കൻ അഗ്രികൾച്ചർ ഡിപ്പാര്‍ട്ട്മെന്റ്

Marriage Story 2019 Film

മികച്ച ചിത്രത്തിനടക്കമുള്ള ആറ് ഓസ്കാര്‍ നോമിനേഷൻ നേടിയ ചിത്രമാണ് സ്കാർലറ്റ് ജോഹാൻസണും ആദം ഡ്രൈവറും പ്രധാനവേഷത്തിലെത്തിയ മാരേജ് സ്റ്റോറി. നോഹ ബൗംബാക്ക് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ ചെന്നായക്കളെ തുരത്താനായി ഉപയോഗിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (USDA).

വാൾ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒറിഗോണിൽ 20 ദിവസത്തിനുള്ളിൽ ചെന്നായ്ക്കൾ 11 പശുക്കളെ കൊന്നതിനുശേഷമാണ് അവയെ ഭയപ്പെടുത്തി ഓടിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് അനുസരിച്ച് തെർമൽ ക്യാമറകളുള്ള ക്വാഡ്‌കോപ്റ്ററുകള്‍ (ഒരു തരം ഡ്രോണുകള്‍) ഉപയോഗിച്ചാണ് പതിയിരിക്കുന്ന ചെന്നായക്കളെ കണ്ടെത്തുക.

Marriage Story

Also Read: 1.9 ബില്യൺ വ്യൂസ്: ഇൻസ്റ്റഗ്രാമില്‍ റീല്‍ വ്യൂസില്‍ റൊണാള്‍ഡോയെ തകര്‍ത്ത് ദീപിക പദുക്കോൺ

അതിനുശേഷം ലൗഡ്‌സ്പീക്കർ ഉപയോഗിച്ച് വെടിക്കെട്ട്, വെടിയൊച്ചകൾ, ആളുകൾ തർക്കിക്കുന്നതിന്റെ ശബ്ദങ്ങള്‍ എന്നിവ കേള്‍പ്പിച്ചാണ് ചെന്നായക്കളെ തുരത്തുന്നത്. ഇതിനായി ഉപയോഗിക്കുന്ന ശബ്ദങ്ങളിലാണ് സ്കാർലറ്റ് ജോഹാൻസണും ആദം ഡ്രൈവറും തമ്മില്‍ വ‍ഴക്കിടുന്ന രംഗത്തിന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാൾ സ്ട്രീറ്റ് ജേണലില്‍ പറയുന്നത്.

ഈ രീതി ഉപയോഗിച്ച് ചെന്നായക്കളെ തുരത്താൻ ആരംഭിച്ചതിനു ശേഷം 85 ദിവസത്തിനുള്ളിൽ രണ്ട് പശുക്കള്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News