‘സി ജെ റോയ് എനിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു’: വെളിപ്പെടുത്തി ജീത്തു ജോസഫ്

C J Roy Wanted Film with Jeethu Joseph

അന്തരിച്ച പ്രമുഖ വ്യവസായി സി ജെ റോയിക്ക് തന്റെയൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും ജീത്തു പറഞ്ഞു. ‘വലതുവശത്തെ കള്ളൻ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു ജീത്തുവിന്റെ പ്രതികരണം.

എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളത്തിലുള്‍പ്പെടെ നിരവധി സിനിമകളിൽ സി ജെ റോയ് നിർമാണ പങ്കാളിയായി പ്രവർത്തിച്ചിരുന്നു. മോഹൻലാൽ അടക്കമുള്ള അഭിനേതാക്കളുമായും അദ്ദേഹം നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

ALSO READ: ‘ഒ’റോമിയോ’ ഹുസൈൻ ഉസ്‌താരയുടെ കഥ; ഷാഹിദ് കപൂർ ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി മകള്‍

റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും വേദനാജനകവുമാണെന്ന് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഒരു സുഹൃത്തിനുമപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നു റോയ് എന്നും മോഹൻലാലിന്റെ വാക്കുകള്‍.

അതേസമയം ആദായനികുതി ഉദ്യോഗസ്ഥർ ഓഫിസിൽ റെയ്ഡ് നടത്തവെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും 57കാരനുമായ സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ബെംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്തായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ സംഭവം. മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News