ഡക്കോട്ട ജോൺസണും അഡ്രിയൻ ബ്രോഡിക്കുമൊപ്പം കൃതി സനോൺ; വൈറലായി ചിത്രങ്ങൾ

Red Sea Film Festival 2025

സൗദി അറേബ്യയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ബോളിവുഡ് താരം കൃതി സനോണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹോളിവുഡ് താരങ്ങളായ ഡക്കോട്ട ജോൺസണും അഡ്രിയൻ ബ്രോഡിയുമൊത്ത് കൃതി സനോൺ പോസ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്. നിന ഡോബ്രെവ്, ഉമ തുർമൻ എന്നിവർക്കൊപ്പവും താരം പോസ് ചെയ്യുന്നുണ്ട്.

ഓസ്ട്രേലിയൻ ഡിസൈനർ ടോണി മാറ്റിസെവ്സ്കി ഒരുക്കിയ കറുത്ത ഗൗണിലാണ് കൃതി ഗാലയിൽ പ്രത്യക്ഷപ്പെട്ടത്. മേളയുടെ അഞ്ചാം പതിപ്പിലെ സംഭാഷണ സെഷനിൽ പങ്കെടുത്ത താരം തന്റെ സിനിമാ യാത്രയെക്കുറിച്ചും ഒരു അഭിനേതാവെന്ന നിലയിലുള്ള വളർച്ചയെക്കുറിച്ചും സംസാരിച്ചു. ആനന്ദ് എൽ റായി സംവിധാനം ചെയ്ത കൃതിയുടെ ഏറ്റവുമൊടുവിലായി റിലീസിനെത്തിയ ‘തേരേ ഇഷ്ക് മേം’ എന്ന ചിത്രത്തെ കുറിച്ചും അതിലെ മുക്തി എന്ന കഥാപാത്രത്തെ കുറിച്ചും അവർ വാചാലയായി.

Also Read: ‘പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം’; ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി

ബോളിവുഡിലേക്ക് പ്രണയകഥകൾ തിരിച്ചുവരുന്നതിലും നടി ആവേശം പങ്കുവെച്ചു. ധനുഷാണ് ഈ ചിത്രത്തിലെ നായകൻ. ‘രാഞ്ജനാ’ (2013), ‘അത്രംഗി രേ’ (2021) എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധായകൻ ആനന്ദ് എൽ. റായിയുമായി കൈകോർത്ത മൂന്നാമത്തെ ചിത്രമാണ് ‘തേരേ ഇഷ്ക് മേം’ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News