പ്രൊഫസർ എക്സോ ഡോ. ഒക്ടോപസോ അതോ ആത്രേയയോ ? രാജമൗലിയുടെ ‘കുംഭ’ എത്തിയത് അങ്ങ് ഹോളിവുഡിൽ നിന്ന് ?

rajamouli post holiwood

ഇറങ്ങുന്നതിനു മുൻപ് തന്നെ ആരാധകരുടെ മനസിൽ ചില ചിത്രങ്ങൾക്ക് ഇടം ഉണ്ടാകും. അത് അവരുടെ പ്രിയപ്പെട്ട സംവിധായകന്റെ സ്വാധീനം കൊണ്ടാവാം, അല്ലെങ്കിൽ നമ്മുടെ ഇഷ്ടപ്പെട്ട നടന്റെ സാന്നിധ്യം കൊണ്ടാവാം. മുൻപ് വന്നു വിസ്‍മയിപ്പിച്ചിട്ട് പോയിട്ടുള്ള കോമ്പോകൾക്കായി അത്രയ്ക്ക് ആവേശത്തോടെ ആണ് പലരും കാത്തിരിക്കുന്നത്. അത്തരത്തിൽ ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒരു ചിത്രത്തിന്റെ അപ്ഡേറ്റ് ഇന്ന് എത്തിയിരുന്നു. SSMB29 (വർക്കിംഗ് ടൈറ്റിൽ) എന്ന ചിത്രത്തിന്റെ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, എസ്.എസ്. രാജമൗലി പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ‘കുംഭ’യെന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഭയാനകമായ വില്ലന്റെ ഗംഭീരമായ വെളിപ്പെടുത്തലിന്റെ ഞെട്ടലിൽ ആണ് ആളുകൾ.

പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് ആണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനെ ടാഗ് ചെയ്തുകൊണ്ടും #GlobeTrotter എന്ന ഹാഷ്ടാഗോടുകൂടിയുമാണ് രാജമൗലി തന്റെ അനുഭവം പങ്കുവെച്ചത്. പോസ്റ്റ് കണ്ടതോടെ പലവിധ സംശയങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടുകൊണ്ടിരിക്കുന്നത്. രാജമൗലി, മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര (Priyanka Chopra) എന്നിവർ ഒന്നിക്കുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ടാൽ ഹോളിവുഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിട്ടാണ് പലർക്കും തോന്നുന്നത്.

ALSO READ: ‘കുംഭ’യെ പരിചയപ്പെടുത്തി രാജമൗലി; പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സംവിധായകൻ

ചിലർക്ക് ഹോളിവുഡ് സിനിമയായ എക്സ്-മെനിലെ (X-Men) പ്രൊഫസർ എക്സ് (Professor X) വീൽച്ചെയറിൽ (Wheel Chair) വരുന്നതുപോലെ തോന്നിയപ്പോൾ മറ്റുചിലർക്ക് സ്പൈഡർ മാൻ 2 (Spider Man 2) സിനിമയിലെ ഡോക്ടർ ഒക്ടോപസ് (Doctor Octopus) എന്ന വില്ലനെ ആയിരിക്കും ഓർമ വന്നിട്ടുണ്ടാവുക.

എന്നാൽ മറ്റു ചില ആരാധകരുടെ ചിന്ത പോയത് സൂര്യക്ക് പിന്നാലെ ആണ്. സൂര്യയുടെ സാമന്തയും നിത്യ മേനോനും എല്ലാം തകർത്തഭിനയിച്ച 24 എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ആത്രേയ (Athreya) വീൽച്ചെയറിൽ വന്ന് വിറപ്പിച്ച അതേ ശൈലി ആണ് പൃഥ്വിരാജിന്റെ ആ വീൽചെയർ ഇരിപ്പിലും കാണാൻ സാധിക്കുന്നത്. എന്തായാലും താരത്തെ കൂടുതൽ സാങ്കേതിക വിദ്യയുടെ വില്ലത്തരത്തോടെ അവതരിപ്പിക്കാനാണ് രാജമൗലി തീരുമാനിച്ചിരിക്കുന്നത്. മഹേഷ് ബാബുവുമായുള്ള കുംഭയുടെ ഏറ്റുമുട്ടലുകൾ എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ കഥാപാത്രം ആരാധകരെ എത്രത്തോളം ആകർഷിക്കുമെന്ന് പറയാൻ സാധിക്കുക.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ പ്രഖ്യാപനം എന്നിവ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ വെച്ച് നവംബർ 15-ാം തീയതി (നവംബർ 15) ഗംഭീരമായി നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി, ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓരോ അപ്‌ഡേറ്റുകളായി പുറത്തുവിടാൻ രാജമൗലി പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് കുംഭയെ ആദ്യം അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആഴ്ചതോറും നമ്മുടെ മുന്നിലേക്ക് എത്തിക്കുമെന്നാണ് സൂചന. അതുകൊണ്ടു തന്നെ മഹേഷ് ബാബുവിനെയും പ്രിയങ്ക ചോപ്രയെയും രാജമൗലി ഒരുക്കിയിരിക്കുന്നത് എങ്ങനെ ആയിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News