
പുകയിലപ്പരസ്യത്തിലഭിനയിച്ചതിന് ഏറെ വിമർശനം കേട്ട ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും, ഷാരൂഖ് ഖാനും, അജയ് ദേവ്ഗണുമൊക്കെ. പണം കിട്ടുന്നു എന്ന് കരുതി ലഹരി വസ്തുക്കൾ പ്രോമോട്ട് ചെയ്യുന്നത് സമൂഹത്തിന് ദോഷമുണ്ടാക്കുന്നതിന് തുല്യമല്ലേ എന്നായിരുന്നു ഈ താരങ്ങൾക്ക് കേൾക്കേണ്ടി വന്ന വിമർശമം.
എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ നിലപാടുമായാണ് ഇപ്പോൾ ബോളിവുഡ് നടൻ സുനിൽ ഷെട്ടി രംഗത്ത് എത്തുന്നത്. പുകയില പരസ്യത്തിൽ അഭിനയിക്കുന്നതിന് തനിയ്ക്ക് ഒരു കമ്പനി 40 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണത്തിന് തന്നെ വിലക്കെടുക്കാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. ഒപ്പം തന്നെ താൻ വിശ്വസിക്കാത്ത ഒരു ബ്രാൻഡും താൻ പ്രോമോട്ട് ചെയ്യില്ല എന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
Also read : തിയേറ്ററുകളിൽ തരംഗമായി സണ്ണി ഡിയോൾ; ‘ബോർഡർ 2’ ആദ്യദിനം നേടിയത് 30 കോടി!
ഒരു ഹിന്ദി പോഡ്കാസ്റ്റിനിടയിലാണ് അദ്ദേഹം ഈ വ്യത്യസ്തമായ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ആരോഗ്യമുള്ള ശരീരമുള്ളതുകൊണ്ടാണ് താൻ സിനിമയിൽ എത്തിയത്. ശരീരത്തെ ആരാധനാലമായാണ് കാണുന്നത് അതിനെ നശിപ്പിക്കുന്ന ഒന്നിനെയും പ്രമോട്ട് ചെയ്യില്ല. ബോക്സോഫീസിൽ താൻ ഹിറ്റല്ലായിരിക്കാം എന്നാൽ 17 മുതൽ 20 വരെ പ്രായമുള്ള യുവാക്കൾ തരുന്ന സ്നേഹവും ബഹുമാനവും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

