നിർമ്മിത ബുദ്ധി മാത്രം ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകൾ. 100 ദശലക്ഷം വ്യൂസ് എ ഐ വീഡോയോകളിയലൂടെ നേടിയ ഡോർ ബ്രദേഴ്സ് എന്ന യൂട്യൂബ് ചാനലാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇൻഡി ഫിലിം മേക്കർമാരായ ഇവരുടെ ചിത്രങ്ങൾ എ ഐ മാത്രം ഉപയോഗിച്ച് നിർമിക്കുന്നതാണ്.
പക്ഷെ ഇവർ ഒരുക്കുന്ന ദൃശ്യവിരുന്ന് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതാണ്. വീഡിയോകളിൽ കാണുന്ന ട്രംപിനെയും മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമൊക്കെ ജീവസുറ്റ ചിത്രങ്ങളായാണ് തോന്നുക. ഒരേ സമയം ചലച്ചിത്രാവിഷ്കാരത്തെ എ ഐ എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ മുന്നറിയിപ്പായിട്ട് കൂടിയാണ് ഇവരുടെ വീഡിയോകളെ കണക്കാക്കുന്നത്.
Also Read: മാർവെലിന് ബോക്സോഫീസിൽ ഫെന്റാസ്റ്റിക്ക് തിരിച്ചുവരവിന് വഴിയൊരുക്കി ദി ഫന്റാസ്റ്റിക് ഫോർ
കണ്ടന്റിന് കൈയടി നേടുമ്പോഴും നിർമാണത്തിലെ അപൂർണതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ ഒന്നുമില്ലാതെ സ്റ്റുഡിയോയിൽ നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ഭാവിയിൽ എ ഐ സിനിമയെ എങ്ങനെ പൂർണമായും വിഴുങ്ങും എന്നതിന്റെ ഉദാഹരണമായാണ് ഇവരുടെ വീഡിയോകളെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Also Read: സൗബിന്റെയും നസ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് ആ സിനിമയുടെ ഐഡിയ ഉണ്ടായത്: ഷറഫുദ്ദീൻ
വാണിജ്യ പ്രൊജക്ടുകളിൽ നിന്ന് 10 ലക്ഷം ഡോളറാണ് ഹൃസ്വ കാലത്തിനുള്ളിൽ ചാനൽ നേടിയത്. മാറുന്ന കാലഘട്ടത്തിൽ നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ ഉദാഹരണമാണ് ചാനലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

