ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി ശാസ്ത്രലോകത്തിന് പറഞ്ഞു കൊടുത്ത് പക്ഷികൾ. കല്പിത കഥയല്ല പറയാൻ പോകുന്നത്, പകരം ശാസ്ത്രലോകത്ത് നടന്ന പുതിയ പഠനത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആസ്ട്രേലിയ പ്രസിദ്ധീകരിച്ച കുറുപ്പിൽ പറയുന്നത് പ്രകാരം പക്ഷികൾ അവരുടെ ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ബദൽ രോഗപ്രതിരോധ തന്ത്രങ്ങൾ. മെഡിക്കൽ രംഗത്തും, വെറ്റിനറി മെഡിസിൻ രംഗത്തും പുതിയ സമീപനങ്ങൾ സ്വീകരിക്കുന്നതിന് സഹായകമാകും എന്നാണ് പറയുന്നത്.
വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പക്ഷികളിൽ സസ്തനികളിലുള്ളത് പോലെ സർഫാക്റ്റന്റ് പ്രോട്ടീൻ ഡി (SP-D) എന്ന രോഗപ്രതിരോധ തന്മാത്ര ഇല്ല. എന്നാൽ പക്ഷികൾ ഇവയ്ക്ക് ബദലായ ശ്വാസകോശത്തെ സംരക്ഷിക്കുന്നതിന് CL-10, CL-11 എന്നിങ്ങനെയുള്ള പ്രോട്ടീനുകളെയാണ് ആശ്രയിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.
Also Read: പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് എഐ റോബോട്ട്; വീഡിയോ വൈറൽ
ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലും കാണപ്പെടുന്ന സീബ്ര ഫിഞ്ചിലും ടർക്കികളിലും ഈ പ്രോട്ടീനുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി ബി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പക്ഷികളിൽ ഈ പ്രോട്ടീനുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, ഇവ മനുഷ്യരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാകുന്ന രീതിയിൽ വികസിപ്പിക്കാൻ നമുക്ക് സാധിച്ചേക്കുമെന്നും. പ്രത്യേകിച്ചും ന്യുമോണിയ, COVID-19 പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിച്ചേക്കുമെന്നും. പഠനത്തിന്റെ കോ ഓതറായ നെതർലാൻഡ്‌സിലെ ഉട്രെക്റ്റ് സർവകലാശാലയിലെ ആൽബർട്ട് വാൻ ഡിജ്ക് പറഞ്ഞു.
Public health officials in at least one state are now offering money as an incentive to encourage people to get screened or vaccinated for the avian flu. https://t.co/sGHniPn1Vq
— WRTV Indianapolis (@wrtv) April 25, 2025
Also Read: 53 വര്‍ഷത്തിന് ശേഷം തിരികെവരുന്നു! ബഹിരാകാശ വാഹനം ഭൂമിയില്‍ ഉടൻ ഇടിച്ചിറങ്ങും
ഭാവിയിൽ വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അടിസ്ഥാനശില പാകാൻ ഈ പഠനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

