ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. മിനി ഫൈനല്‍ തന്നെയാകും സെമി പോരാട്ടം. ബ്രസീല്‍ ക്ലബ് ഫ്‌ളുമിനെന്‍സും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലാണ് ആദ്യ സെമി പോരാട്ടം. പി എസ് ജിയും റയല്‍ മാഡ്രിഡുമാണ് രണ്ടാം സെമി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 12.30നാണ് ആദ്യ സെമി. ബുധനാഴ്ച രാത്രി 12.30ന് രണ്ടാം സെമി നടക്കും.
ക്വാര്‍ട്ടറില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്‌ളുമിനെന്‍സ് സെമി പ്രവേശനം നേടിയത്. ബ്രസീല്‍ ക്ലബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സിയുടെ സെമി പ്രവേശനം.
Read Also: താര ലേലം പൂർത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ വൻ വിജയമാക്കാൻ കെ.സി.എ
കഴിഞ്ഞ ദിവസം ബയേണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി എസ് ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡും സെമിയിലെത്തി. അടുത്ത ഞായറാഴ്ച ഇന്ത്യന്‍ സമയം 12.30നാണ് ക്ലബ് ലോകകപ്പ് ഫൈനല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

