ഫിഫ ലോകകപ്പ് 2026 : വിജയവഴിയിൽ തുടരാൻ ഫ്രാൻസ്; ഞെട്ടിക്കാൻ ഒരുങ്ങി സ്വീഡൻ

france sweden world cup

ഫിഫ ലോകകപ്പ് 2026 ലെ റൗണ്ട് ഓഫ് 32 മത്സരങ്ങൾ ആവേശകരമായ നിമിഷങ്ങളാണ് ഇതുവരെ ആരാധകർക്ക് സമ്മാനിച്ചത്. കരുത്തരായ ബ്രസീൽ നൂലിട്ടു വ്യതാസത്തിൽ ജപ്പാനെതിരെ തടി തപ്പിയപ്പോൾ മുൻ ചാമ്പ്യന്മാരായ ജർമനിയും കരുത്തരായ നെതർലാൻഡ്‌സും തോറ്റുമടങ്ങി. വലിയ അട്ടിമറികൾ മണക്കുന്ന ഈ സാഹചര്യത്തിലാണ് നാളെ ടൂർണമെന്റ് ഫേവറേറ്റുകളായ ഫ്രാൻസ് സ്വീഡനെ ന്യൂ യോർക്കിൽ നേരിടാൻ ഒരുങ്ങുന്നത്.

തങ്ങൾക്ക് ആദ്യ ലോക കിരീടം നേടിത്തന്ന നായകൻ ദിദിയർ ദെഷാംപ്സ് പരിശീലന ചുമതല ഏറ്റെടുത്ത് മുതൽ മാരക ഫോമിലാണ് നീലപ്പട അന്താരാഷ്ട്ര വേദികളിൽ കളിക്കുന്നത്. 2016ൽ യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ ടീം അതിനു പിന്നാലെ 2018 ലെ ലോകകപ്പ് കിരീടം ഉയർത്തുകയും 2022ൽ ഫൈനൽ വരെയെത്തുകയും ചെയ്തു. ഇത്തവണയും കപ്പ് ഉയർത്താൻ ഏറ്റവുമധികം വിജയസാധ്യതയുള്ള ടീം ആയി അമേരിക്കയിലെത്തിയ പ്രകടനങ്ങൾ ആ പദവി സാധൂകരിക്കുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച ടീം ഇത്തവണ ഇതുവരെ രണ്ടു ഗോളുകൾ മാത്രം വഴങ്ങി പത്ത് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയും നോർവേക്കെതിരെ ഹാട്രിക് നേടിയ ബലോൺ ഡി ഓർ ജേതാവ് ഉസ്മാൻ ഡെംബെലെയും മാരക ഫോമിലാണ്.

Also read: ജർമ്മനി ലോകഫുട്ബോളിലെ വൻശക്തിയല്ലാതായോ?

അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനക്കാരായ സ്വീഡൻ വിയർത്ത് തന്നെയാണ് റൗണ്ട് ഓഫ് 32 യോഗ്യത നേടിയത്. ട്യുണീഷ്യയെ പരാജയപ്പെടുത്തി തുടങ്ങിയ അവർ പക്ഷെ നെതെര്ലാന്ഡ്സിനു മുന്നിൽ തകർന്നടിഞ്ഞു.എന്നാൽ അവസാന മത്സരത്തിൽ ജപ്പാനെ സമനിലയിൽ തളച്ചാണ് അവർ തടിതപ്പിയത്. സ്‌ട്രൈക്കർമാരായ വിക്ടർ ഗ്യോക്കെരെസീനും അലക്സാണ്ടർ ഇസാക്കിനും ഫ്രാൻസിന്റെ അത്രയൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പ്രതിരോധത്തെ പരീക്ഷിക്കാൻ കഴിഞ്ഞാൽ അട്ടിമറി അസാധ്യമല്ല. പക്ഷെ വിശ്വസ്തനായ പ്രതിരോധ താരം ഇസാക്ക് ഹെയ്‌ൻ പരുക്കേറ്റു പുറത്തയത് അവർക്ക് വലിയ തിരിച്ചടിയാണ്. പ്രത്യേകിച്ച് എംബപ്പേ-ഡെംബെലെ ദ്വയത്തിനെതിരെ. നാളെ സൂര്യനുദിക്കുമ്പോൾ ഉദിച്ചുയരുക ഫ്രാൻസിന്റെ കൂടിയാണോ അതോ സ്വീഡന്റെ ആണോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News