രുചികരമായ റവ ദോശ ഇനി മിനിറ്റുകൾക്കുള്ളിൽ; ഇതാ ഒരു എളുപ്പവഴി

RAVA DOSHA

സാധാരണ ദോശ ഉണ്ടാക്കാൻ മാവ് തയ്യാറാക്കി 7-8 മണിക്കൂർ പുളിക്കാനായി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഒട്ടും സമയം കളയാതെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് റവ ദോശ. മാവ് തയ്യാറാക്കിയ ഉടൻ തന്നെ ഇത് ചുട്ടെടുക്കാം. റെസിപ്പി ഇതാ

അവശ്യമായ സാധനങ്ങൾ

റവ – ½ കപ്പ്
അരിപ്പൊടി (അപ്പം/ഇടിയപ്പം പൊടി) – ½ കപ്പ്
മൈദ – ¼ കപ്പ്
സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില- എല്ലാം ചെറുതായി അരിഞ്ഞത്
ജീരകം – 1 ടീസ്പൂൺ
കുരുമുളക് പൊടി –  1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തൈര് – 2 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്

ALSO READ: രുചിയൂറും സോഫ്റ്റ് കൊഴുക്കട്ട; തയ്യാറാക്കാൻ ഇതാ ഒരു എളുപ്പവഴി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ റവ, അരിപ്പൊടി, മൈദ എന്നിവ എടുക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവയും തൈരും ചേർക്കുക. ആദ്യം രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കിയ ശേഷം 15-20 മിനിറ്റ് മാറ്റി വെക്കണം. ഈ സമയത്തിനുള്ളിൽ റവ വെള്ളം കുടിച്ച് നന്നായി കുതിർന്നു കിട്ടും. അതിനുശേഷം മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മോരിന്റെ പരുവത്തിൽ മാവ് തയ്യാറാക്കുക

പാൻ കടുപ്പത്തിൽ ചൂടായ ശേഷം മാത്രം മാവ് ഒഴിക്കുക. സാധാരണ ദോശ പരത്തുന്നത് പോലെ ചെയ്യാതെ, ഒരു ഗ്ലാസ് ഉപയോഗിച്ച് മാവ് പാനിലേക്ക് ഒഴിച്ച് കൊടുക്കുകയാണ് വേണ്ടത്. റവ ദോശ വല പോലെ ഇരിക്കേണ്ടതിനാൽ പാനിലെ വിടവുകൾ പൂർണ്ണമായും അടയ്ക്കേണ്ടതില്ല. മാവ് ഒഴിച്ച ശേഷം തീ ഇടത്തരം ആക്കി വെക്കുക. അല്പം നെയ്യോ എണ്ണയോ മുകളിൽ പുരട്ടുന്നത് രുചി വർദ്ധിപ്പിക്കും. സാധാരണ ദോശയെ അപേക്ഷിച്ച് റവ ദോശ വേവാൻ കൂടുതൽ സമയം (ഏകദേശം 5-6 മിനിറ്റ്) ആവശ്യമാണ്. ദോശ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാനിൽ നിന്ന് മാറ്റാം. ഇത് മറിച്ചിടേണ്ട ആവശ്യമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News