മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു

sayed-abid-ali

ഇന്ത്യൻ മുന്‍ ക്രിക്കറ്റ്താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം ഓള്‍റൗണ്ടറായിരുന്നു. യു എസിലെ കാലിഫോര്‍ണിയ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. ബന്ധുവാണ് മരണവിവരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കാലിഫോര്‍ണിയയില്‍ സ്വന്തമായി വീടുണ്ടാക്കി സ്ഥിരതാമസമാക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിരുന്നു. മീഡിയം പേസ് ബൗളറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായിരുന്ന സയിദ് ആബിദ് അലി 1967 ഡിസംബര്‍ മുതല്‍ 1974 ഡിസംബര്‍ വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു.

Read Also: ‘സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്‌സടിക്കാന്‍ കഴിയുന്ന താരം’; സഞ്ജു പറഞ്ഞത് ആരെക്കുറിച്ച്?

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായാണ് കൂടുതലും കളിച്ചത്. 13 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 8732 റണ്‍സ് നേടി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നോര്‍ത്ത് അമേരിക്ക ക്രിക്കറ്റ് ലീഗ് വളര്‍ത്തിയെടുത്തതില്‍ ആബിദ് അലിയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.

Key Words: sayed abid ali, former indian all rounder

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News