അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നാല് ലീഗ് ഭാരവാഹികളെ പുറത്താക്കി

Muslim league

മുസ്ലിം ലിഗ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ജി.സി.സി. കെ.എം. സി. സി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തെ തുടർന്ന് 4 പേർക്കെതിരെ നടപടി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ, മുസ്ലിം ലീഗിൻ്റെയും പോഷക സംഘടന ഭാരവാഹികളായ അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതംവീട്ടിൽ, റഫീഖ് പുല്ലുരാംപാറ എന്നിവർക്കെതിരെയാണ് നടപടി.

Also read: എസ്എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം ഇന്ന്

നാല് പേരേയും അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു. തിരുവമ്പാടി പുന്നക്കലിൽ നടന്ന കെ.എം.സി. സി കുടുംബ സംഗമത്തിൽ പാർട്ടി വിലക്ക് ലംഘിച്ച് ലീഗ് പ്രാദേശിക നേതാവും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡൻ്റുമായ കെ.എ. അബ്ദുറഹ്മാൻ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തിരുന്നത്.

Action against 4 people following a family meeting held under the leadership of G.C.C. K.M.C.C. Thiruvambady Panchayat Committee, openly challenging the Muslim League leadership.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News