മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത; തിരിച്ചുവരവിന് ഒരുങ്ങി സൂപ്പർ താരം

rohit-sharma-ipl-2025

ഐപിഎൽ 2026 സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. പതിവിനു വിപരീതമായി ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ടീം പക്ഷെ പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ മുംബൈ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

മുൻ നായകനും ഓപ്പണറുമായ രോഹിത് ശർമ്മ പരിക്കിൽ നിന്നും മോചിതനായി തിരിച്ചുവന്നേക്കും എന്നാണ് റിപ്പോർട്ട്. കാലിനു പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന താരം ഇന്ന് നെറ്റ്സിൽ പരിശീലനത്തിന് ഇറങ്ങിയതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ രോഹിത് കളത്തിലിറങ്ങുമോ എന്നതിനെ പറ്റി സംശയങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകില്ലെന്നാണ് റിപ്പോർട്ട്.

Also Read: ഐപിഎല്ലിൽ റൺപെരുമഴ… ലഖ്നൗവിനെ 54 റൺസിന് തോല്പിച്ച് പഞ്ചാബ് കിങ്‌സ്

നേരത്തെ വാങ്കഡേയിൽ ബെംഗളുരുവിനെതിരായ മത്സരത്തിൽ ബാറ്റിംഗ് ചെയ്യുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ബാറ്റിങ് തുടരാൻ കഴിയാതിരുന്ന അദ്ദേഹം ഇന്നിങ്സ് നിർത്തി “റിട്ടയർഡ് ഹർട്ട്” ആയി മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News