ഗൂഗിൾ പിക്സൽ 11 ഓഗസ്റ്റ് 13ന് ഇന്ത്യയിൽ? പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

pixel 11

ഗൂഗിൾ പിക്സൽ 11 ഓഗസ്റ്റ് 13ന് ഇന്ത്യയിൽ പുറത്തിറക്കിയേക്കുമെന്ന് സൂചന. ഓഗസ്റ്റ് 13ന് ഇന്ത്യൻ സമയം പുലർച്ചെ 3.30ന് മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ ഓഗസ്റ്റ് 12ന് അവിടുത്തെ സമയം വൈകിട്ട് ആറുമണിക്കാണ് ലോഞ്ച് ഇവന്‍റ്. ഇത് പിക്സൽ 11 സീരീസ് ഫോൺ പുറത്തിറക്കാനാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം പിക്സൽ ബ്രാൻഡിലുള്ള മറ്റ് ചില ഗാഡ്ജറ്റുകളും പുറത്തിറക്കുമെന്നാണ് സൂചന.

പിക്സലിന്റെ അടുത്ത തലമുറയുടെ വരവിനെ സൂചിപ്പിക്കുന്ന ക്ഷണക്കത്താണ് ഓഗസ്റ്റ് 13ലെ ഇവന്‍റിനായി സോഷ്യൽ മീഡിയയിൽ കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളിന്റെ മുഖമുദ്രയായ ഹൊറിസോണ്ടൽ ക്യാമറ ബാറിൽ സ്വർണ്ണ ഫിനിഷുള്ള ഒരു സ്മാർട്ട്‌ഫോൺ ചിത്രവും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ ഇവന്റ് തത്സമയം കാണാൻ കഴിയും.


​അടുത്ത ലോഞ്ച് ഇവന്റിൽ, ഗൂഗിൾ പിക്സൽ 11 സീരീസ് പുറത്തിറക്കിയേക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. പിക്സൽ 11 സീരീസിന് നാല് വ്യത്യസ്ത വേരിയന്‍റുകളുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ മോഡലുകളാണ് ഓഗസ്റ്റ് 13ന് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ മോഡലുകളും മീഡിയടെക് എം 90 ജോടിയാക്കിയ ടെൻസർ ജി 6 പ്രോസസറിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കൂടാതെ പിക്സൽ 11 സീരീസിൽ ഗ്ലോ ഇൻഡിക്കേറ്റർ കൊണ്ടുവന്നേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 13ന് ഗൂഗിൾ പിക്സൽ വാച്ച് 5 പുറത്തിറക്കുമെന്നും സൂചനയുണ്ട്.

Also Read- സാംസങ് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കയറ്റം; ഏഴ് മോഡലുകൾക്ക് വർധിപ്പിച്ചത് 1000 രൂപയിലധികം

പിക്സൽ ഫോണിന്‍റെ വില ബേസ് മോഡലിന് 79,990 രൂപ മുതൽ ആയിരിക്കാനാണ് സാധ്യത. പ്രോ മോഡൽ 1,03,999 രൂപ മുതൽ ആയിരിക്കും. പിക്സൽ 11 പ്രോ എക്സ്എല്ലിന്റെ വില 1,19,999 രൂപയും ഫോൾഡിന് 1,59,999 രൂപ മുതലും ആയിരിക്കും ഇന്ത്യയിലെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News