രാത്രിയെ പകലാക്കി… ആയിരത്തോളം യുവാക്കൾ അണിനിരന്ന് ഇടത് സ്ഥാനാർഥി ജി ആർ അനിലിൻ്റെ നൈറ്റ് വാക്ക്

GR anil

വികസനം പറഞ്ഞ് ജനങ്ങൾക്കിടയിലെ പ്രിയങ്കരനായി കളം പിടിച്ചിരിക്കുകയാണ് നെടുമങ്ങാട് ഇടത് സ്ഥാനാർത്ഥി ജി ആർ അനിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാ​ഗമായി ആയിരത്തോളം യുവാക്കളെ പങ്കുചേർത്ത് നൈറ്റ് വാക്ക് വിത്ത് ജി ആർ അനിൽ എന്ന പരിപാടി സംഘടിപ്പിച്ചു. നെടുമങ്ങാട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.


നെടുമങ്ങാട് പഴകുറ്റി ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെ നടന്ന റോഡ് ഷോയിൽ ആയിരത്തോളം യുവാക്കളാണ് പങ്കെടുത്തത്. നൈറ്റ് വോക്ക് വിത്ത് ജി ആർ അനിൽ എന്ന പേരിൽ സംഘടിപ്പിച്ച റോഡ് ഷോ വൻ ജനാവലി കൊണ്ട് ശ്രദ്ധേയമാകു​കയും ചെയ്തു. നടന്നു നീങ്ങുന്ന ഓരോ കവലയിലും വലിയ ജനാവലിയാണ് കാത്തിരുന്നത്. സംസ്ഥാനത്ത് യു ഡി എഫ് – ബി ജെ പി ബന്ധം മറയില്ലാതെ തുടരുന്നതായും, യുഡിഎഫ് നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നതായും വാളിക്കോട് നടന്ന പൊതുയോഗത്തിൽ ജി ആർ അനിൽ പറഞ്ഞു.

Also read: ആഹാ ഇപ്പോ അങ്ങനെയായോ…! പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖർ

മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വരുംദിവസവും കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടുപോകുമെന്നും ഗൃഹസന്ദർശന പരിപാടികൾ 70% ത്തോളം പൂർത്തിയായതായും ജി ആർ അനിൽ കൂട്ടിച്ചേർത്തു. തുടക്കം മുതലേ പ്രചാരണത്തിൽ മേൽകൈ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News