വാംഘഡെയില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് മത്സരം; സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് മുംബൈയും ഗുജറാത്തും

gt-vs-mi-wankhede-ipl-2025

മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തിൽ ഇന്ന് പൊടിപാറും മത്സരം. ഗുജറാത്ത് ടൈറ്റന്‍സും (ജി ടി) മുംബൈ ഇന്ത്യൻസുമാണ് രാത്രി 7.30ന് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദില്‍ ഗുജറാത്തിനോട് ഏറ്റ തോൽവിക്ക് മുംബൈക്ക് പകരം വീട്ടേണ്ടതുണ്ട്. അതേസമയം, പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും ഇരുവരും ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ആറ് മത്സരങ്ങളിലും തുടർച്ചയായി ജയിച്ച മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് മുംബൈ. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ടാണ് ഗുജറാത്തിന്റെ വരവ്. ഇരുടീമുകൾക്കും 14 വീതം പോയിന്റാണുള്ളത്. ഇന്ന് ജയിക്കുന്ന ടീം ഒന്നാം സ്ഥാനം നേടുക മാത്രമല്ല, ലീഗ് ഘട്ടത്തിന്റെ അവസാനം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താമെന്ന പ്രതീക്ഷയും നൽകും. കഗിസോ റബാഡ ഗുജറാത്ത് ടീമിൽ തിരിച്ചെത്തുമെന്ന സൂചനയുമുണ്ട്. സാധ്യതാ ടീം ഇങ്ങനെ:

Read Also: മഴ ചതിച്ചാശാനേേേ; ഹൈദരാബാദ് പുറത്ത്, ഡൽഹിക്ക് നേട്ടം


മുംബൈ ഇന്ത്യന്‍സ്: 1 രോഹിത് ശര്‍മ, 2 റയാന്‍ റിക്കിള്‍ട്ടണ്‍ (wk), 3 സൂര്യകുമാര്‍ യാദവ്, 4 തിലക് വര്‍മ, 5 വില്‍ ജാക്‌സ്, 6 ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), 7 നമാന്‍ ധീര്‍, 8 കോര്‍ബിന്‍ ബോഷ്/ മിച്ചല്‍ സാന്റ്‌നര്‍, 9 ദീപക് ചാഹര്‍, 10 ട്രെന്റ് ബോള്‍ട്ട്, 11 ജസ്പ്രീത് ബുമ്ര, 12 കരണ്‍ ശര്‍മ.


ഗുജറാത്ത് ടൈറ്റന്‍സ്: 1 ബി സായ് സുദര്‍ശന്‍, 2 ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), 3 ജോസ് ബട്ട്ലര്‍ (വിക്കറ്റ്), 4 വാഷിംഗ്ടണ്‍ സുന്ദര്‍, 5 ഷാരൂഖ് ഖാന്‍, 6 രാഹുല്‍ തെവാടിയ, 7 റാഷിദ് ഖാന്‍, 8 ജെറാള്‍ഡ് കോട്സി, 9 ആര്‍ സായ് കിഷോര്‍, 10 പ്രസിദ്ധ് കൃഷ്ണ, 11 മുഹമ്മദ് സിറാജ്, 12 ഇശാന്ത് ശര്‍മ/ കഗിസോ റബാഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News