രക്തസമ്മർദ്ദം പരിശോധിക്കാൻ ഇന്ന് ആശുപത്രികളിലേക്ക് ഓടേണ്ട കാര്യമല്ല, വീടുകളിൽ തന്നെ അതിന്റെ സൗകര്യങ്ങളുണ്ട്. തലകറങ്ങുമ്പോള്‍, ക്ഷീണം തോന്നുമ്പോള്‍, ഹൃദയമിടിപ്പ് കൂടുമ്പോള്‍, തലവേദനയുണ്ടാകുമ്പോഴെല്ലാം പ്രഷറ് കുറഞ്ഞെന്നും കൂടിയെന്നും പറഞ്ഞ് ബിപി നോക്കിക്കളയാം എന്ന് പറയാറില്ലേ? വീട്ടില്‍ത്തന്നെ അതിനുള്ള ഉപകരണങ്ങള്‍ ഉള്ളതുകൊണ്ട് പരിശോധിക്കാൻ ഇപ്പോൾ എളുപ്പവുമാണ്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതാണോ? ഇതുകൊണ്ട് ആരോഗ്യത്തിന് എങ്കിലും പ്രശ്നമുണ്ടാകുമോ?
രക്തസമ്മര്‍ദ്ദ പരിശോധന എന്നത് മിക്ക ആരോഗ്യ പരിശോധനകളുടെയും പതിവ് ഭാഗമാണ്. ഒരാളുടെ രക്തസമ്മര്‍ദ്ദം എത്രതവണ പരിശോധിക്കണം എന്നുള്ളത് അയാളുടെ പ്രായത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന കാര്യം അറിയാമോ? ശരീരത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമ്പോള്‍ ഒരു ദിവസം പലതവണ പ്രഷര്‍ പരിശോധിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യവിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഇടക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് അത്ര നല്ല കാര്യമല്ല, അതിൽ ചില അപകടങ്ങളുണ്ട്.
ALSO READ: പ്രായം കൂടുമ്പോഴും ഓർമ്മശക്തി കുറയാതിരിക്കണോ എങ്കിൽ പാട്ടു കേൾക്കുന്നത് ശീലമാക്കൂ…
ഉപകരണങ്ങള്‍ എപ്പോഴും ശരിയായ കണക്ക് നല്‍കണമെന്നില്ല എന്നതാണ് അതിൽ പ്രധാനം. മെഷീനുകളുടെ തകരാറ്, കൈകളുടെ തെറ്റായ സ്ഥാനം തുടങ്ങി പരിശോധനയിലുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും റിസൾട്ട് തെറ്റിക്കും.
ആർക്കൊക്കെ സ്ഥിരമായി രക്തസമ്മര്‍ദ്ദം പരിശോധിക്കാം?
- 18 നും 39 നും ഇടയില്‍ പ്രായമുള്ള, ഒപ്റ്റിമല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ (അതായത് സിസ്റ്റോളിക് (മുകളിലെ) സംഖ്യ 120 ല്‍ താഴെയും ഡയസ്റ്റോളിക് (താഴെ) സംഖ്യ 80 ല്‍ താഴെയുമുള്ള രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍) 2 മുതല്‍ 5 വര്‍ഷത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദ പരിശോധന നടത്തണം.
- 40 വയസിനു മേൽ പ്രായമുള്ളവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സാധ്യത കൂടുതലുള്ളവരും എല്ലാ വര്‍ഷവും രക്തസമ്മര്‍ദ്ദ പരിശോധന നടത്തണം
- ഉയര്‍ന്നതോ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം പോലുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് കൂടുതല്‍ തവണ രക്തസമ്മര്‍ദ്ദ പരിശോധനകള്‍ നടത്തേണ്ടി വന്നേക്കാം.
- രക്താതിമര്‍ദ്ദം ഉള്ളവര്‍, രക്തസമ്മര്‍ദ്ദ മരുന്നുകള്‍ കഴിക്കുന്നവര്‍, പ്രമേഹം വൃക്കരോഗം, ഹൃദ്രോഗമുള്ളവര്‍ രക്ത സമ്മര്‍ദ്ദ പരിശോധനകള്‍ ഇടയ്ക്കിടെ നടത്തണം.

പരിശോധന നടത്തുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പരിശോധനയ്ക്ക് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ പുകവലി പാടില്ല, വ്യായാമം ചെയ്യുകയോ കഫീന്‍ ഉപയോഗിക്കുകയോ ചെയ്യരുത്. ഇവയെല്ലാം രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കും.
- രക്തസമ്മര്‍ദ്ദ കഫ് നിങ്ങളുടെ കൈയില്‍ കൂടുതല്‍ എളുപ്പത്തില്‍ വയ്ക്കാന്‍ കഴിയുന്ന രീതിയിൽ ഒരു ഷോര്‍ട്ട് സ്ലീവ് വസ്ത്രമിടുക
- പരിശോധനയ്ക്ക് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഇരുന്ന് വിശ്രമിക്കുക, പുറം ഒരു കസേരയോട് ചേര്‍ത്ത് വയ്ക്കാൻ ശ്രദ്ധിക്കണം
- സമ്മര്‍ദ്ദകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ശാന്തമായിരിക്കുക
- പരിശോധനക്കിടെ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

