ഗംഗയിലെ ഉയര്‍ന്ന കോളിഫോം ബാക്ടീരിയ: രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ.സുധാകരന്‍ എംപി

K SUDHAKARAN

മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തിയിട്ടും അത് അതുമറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ലോക്സഭയില്‍ നക്ഷത്രചിഹ്നമിട്ട 158-ാം നമ്പര്‍ ചോദ്യത്തിലാണ് കെ. സുധാകരന്‍ ഈ വിഷയം ഉന്നയിച്ചത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ സമ്മേളനങ്ങളില്‍ ഒന്നാണ് മഹാകുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന ഗംഗാനദിയിലെ സ്‌നാനം. ഇവിടെ ഗുരുതരമായ പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നിൽ സര്‍ക്കാരിനുണ്ടായ വീഴ്ച്ചകൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാണ് കെ.സുധാകരന്‍ വിമര്‍ശമനം ഉന്നയിച്ചത്.

Also read: വിഴിഞ്ഞം തുറമുഖം: പാരിസ്ഥിതിക അനുമതിയായി; രണ്ടും, മൂന്നും ഘട്ട നിർമാണത്തിന് പച്ചക്കൊടി

കുംഭമേളയോടനുബന്ധിച്ച് കോടി കണക്കിനാളുകളാണ് ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പിട്ട് നല്‍കിയിട്ടും വേണ്ട മുന്‍കരുതല്‍ സുരക്ഷാനടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല.കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടത്തെ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 2500 യൂണിറ്റിന് മുകളിലാണ് കോളിഫോംബാക്ടീരയുടെ അളവ്. ഇതില്‍ താഴെ മാത്രമാണ് അനുവദനീയമായ പരിധി.

ഉയര്‍ന്ന പരിധിയിലുള്ള ബാക്ടീരിയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇക്കാര്യം അറിവുണ്ടായിട്ടും സര്‍ക്കാര്‍ മറച്ചുവെച്ചു. പിഎച്ച്, ഡിസോള്‍വ്ഡ് ഓക്സിജന്‍ (ഡിഒ), ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബിഒഡി), ഫെക്കല്‍ കോളിഫോം (എഫ്സി) എന്നിവയുടെ ശരാശരി മൂല്യങ്ങള്‍ കുളിക്കുന്നതിന് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് മതപരമായ പരിപാടികളില്‍ പരിസ്ഥിതി സുരക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിന്റെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

Also read: കടല്‍മണല്‍ ഖനനം: കേരളത്തിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കൃത്രിമ ഡാറ്റ നിരത്തിയുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പരസ്യമായി കുറ്റമേറ്റുപറഞ്ഞ് ഗുരുതരമായ പൊതുജനാരോഗ്യ പരിസ്ഥിതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News