ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടിവ് (കെമിക്കൽ, ഫയർ ആൻഡ് സേഫ്റ്റി) ആകാൻ ഇതാ അവസരം. ഇന്ത്യയിലെ എണ്ണ വിപണിയുടെ 25% പങ്കാളിത്തം വഹിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ. ജൂനിയർ എക്സിക്യൂട്ടി തസ്തികയിലേക്ക് 54 ഒഴിവുകളാണ് ഉള്ളത്. ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഡിപ്ലോമക്കാർക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക, പട്ടിക , ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്, അഞ്ച്പ,ത്ത് വയസ്സ് ഇളവ് ലഭിക്കുന്നു. ഭിന്നശേഷിക്കാരിൽ പിന്നാക്ക വിഭാഗക്കാർക്ക് 38 വയസ്സുവരെയും. പട്ടിക വിഭാഗക്കാർക്ക് 40 വയസ്സുവരെയും അപേക്ഷിക്കാം. വിമുക്ത ഭടന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി അഞ്ചു വയസ്സ് വരെ ഇളവ് അനുവദിക്കും
ജൂനിയർ എക്സിക്യൂട്ടീവ്- കെമിക്കൽ
കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ 65% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് ആകെ 37 ഒഴിവുകളാണ് ഉള്ളത്. പട്ടിക, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് 55% മാർക്കും . 20 – 07- 2026 തീയതി കണക്കാക്കി പരമാവധി പ്രായം 25 വയസ്സാണ്. റിഫൈനറി,മാർക്കറ്റിങ് തുടങ്ങിയ മേഖലയിലാണ് ജോലി ചെയ്യേണ്ടി വരുന്നത്.
ജൂനിയർ എക്സിക്യൂട്ടീവ് – ഫയർ ആൻഡ് സേഫ്റ്റി
സയൻസ് വിഷയങ്ങളിലൊന്നിൽ ഡിഗ്രി ജയിച്ച ശേഷം ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷികാം. ഈ തസ്തികയിലേക്ക് ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഡിഗ്രി,ഡിപ്ലോമയ്ക്ക് ചുരുങ്ങിയത് 65% മാർക്കെങ്കിലും വേണം. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് നിലവിൽ ഉണ്ടായിരിക്കണം. പ്രായം 25 വയസ്സ് കവിയരുത്. ഫയർ സേഫ്റ്റിയുമായി ബന്ധപ്പെട്ട ജോലികളിലേക്ക് നിയോഗിക്കും.
ALSO READ :ഐഎൽടിഎസ് ഇല്ലാതെ യൂറോപ്പിൽ പഠിക്കണോ ? ഹംഗറിക്കം സ്കോളർഷിപ്പിനായി അപേക്ഷിക്കൂ
കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷയായിരിക്കും. ഓഗസ്റ്റ് ,സെപ്റ്റംബർ മാസത്തിൽ പരീക്ഷ പ്രതീക്ഷിക്കാം. ഒബ്ജക്റ്റീവ് മാതൃകയിൽ ആയിരിക്കും പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ് ലാംഗ്വേജ്, ലോജിക്കൽ റീസണിങ് ആൻഡ് ഡാറ്റ ഇന്റപ്രറ്റേഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നുള്ള പകുതി ചോദ്യവും. ജോലിയുടെ മേഖല വിഷയത്തിലെ സാങ്കേതിക, പ്രഫഷണൽ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ അടുത്ത പകുതിയിലും പ്രതീക്ഷിക്കാം.
ഗ്രൂപ്പ് ടാസ്ക്, സൈക്കോമെട്രിക് അസസ്മെന്റ്, സ്‌കിൽ ടെസ്റ്റ്, ടെക്നിക്കൽ,വ്യക്തിഗത അഭിമുഖം, മെഡിക്കൽ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ്സ്, എഫിഷ്യൻസി ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷ ഫീസ് 1180 രൂപയും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഫീസ് നൽകേണ്ടതില്ല. 30,000 – 1, 20,000 രൂപയാണ് ശമ്പള സ്കെയിലിൽ. ഒരു വർഷത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: www.hindustanpetroleum.com
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

