ഒരു ജീൻസ് ഒന്നിൽ കൂടുതൽ തവണ കഴുകാതെ ഉപ​യോ​ഗിക്കാറുണ്ടോ ? എത്ര തവണ കഴുകാതെ ഉപയോഗിക്കാം ?

How often to wash jeans

പുറത്ത് നല്ല വെയിൽ ഉണ്ടെങ്കിലും തുണി അലക്ക് കുറച്ച് മടിയുള്ള കാര്യമാണല്ലേ ? പ്രത്യേകിച്ച് ജീൻസൊക്കെ. മാത്രമല്ല, ജീൻസ് ഒക്കെ എന്നും കഴുകിയാൽ അധികനാൾ ഉപയോ​ഗിക്കാൻ കഴിയില്ലല്ലോ. ജീൻസ് ഒക്കെ രണ്ട് മൂന്ന് തവണ ഇട്ടിട്ട് കഴുകിയാൽ മതിയോ ? ഈ ജീൻസ് കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്തേനെ അല്ലേ…? പ്രായഭേതമന്യേ എല്ലാവരും ജീൻസ് ഫാൻസാണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതും ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ജീൻസാണല്ലോ ട്രെൻഡിങ്.

Also read: കൊച്ചി ലുലു മാളിൽ പുതിയ ഒഴിവുകൾ; യോഗ്യതകൾ അറിയണ്ടേ ?

ഫോർമൽ ആയോ കാഷ്വൽ ആയോ ജീൻസ് ഉപയോ​ഗിക്കാം എന്നത് തന്നെയാണ് ജീൻസിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ പെട്ടെന്ന് നരച്ച് പോകുന്നതും, പുതുമ നഷ്ടപ്പെട്ടുപോകുന്നതും, അലക്കാനുള്ള ബുദ്ധിമുട്ടുമാണ് എല്ലാവരുടേയും പ്രശ്നം. അതുപോലെ മറ്റൊരു സംശയമാണ് എത്ര തവണ ജീൻസ് കഴുകാതെ ഉപയോഗിക്കാം എന്നുള്ളത്.

Also read: മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പ്രമീള മികച്ച വനിതാ കർഷക, ആനന്ദകൃഷ്ണൻ യുവകർഷകൻ

എന്നാൽ ഇതുകേട്ടോ, ജീൻസ് കഴുകാൻ മടി പിടിക്കുന്നത് നല്ലതാണന്നേ. ആണ്, സത്യമാണ്. ജീൻസ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനിൽക്കും. എന്താണെന്നല്ലേ ? കാരണം അവയിലെ ഡെയിങ് ടെക്‌നിക്കുകളാണ്. ജീൻസിൽ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇൻഡിഗോ ബാത്ത് ഉൾപ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നൽകുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയിൽ ചായം പുറം പാളിയെ മൂടുന്നു. അതേസമയം കോർ വെളുത്തതായി തുടരും. കാലക്രമേണ നാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറം മങ്ങിപ്പോകുന്നത് കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീൻസ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട. നാല് മുതൽ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീൻസ് കഴുകിയാൽ മതി.

ഇനി ജീൻസ് എങ്ങനെയാണ് കഴുകേണ്ടത് ?
ജീൻസ് കഴുകുമ്പോൾ കൈകൊണ്ട് തന്നെ കഴുകാൻ ശ്രമിക്കുക. അതായത്, വാഷിങ് മെഷീനിൽ ഇടുന്നത് ഒഴിവാക്കുക. വാഷിങ് മെഷീനിൽ ഇടുമ്പോൾ ഇത് മറ്റ് തുണികളുമായി ഉരസാൻ കാരണമാകുന്നതുകൊണ്ട് കളർ നൂലുകൾക്ക് തേയ്മാനം ഉണ്ടാകും. ഇത് നിറം പെട്ടന്ന് മങ്ങാൻ കാരണമാകും. കൂടാതെ ജീൻസ് കഴുകുമ്പോൾ തണുത്തവെള്ളത്തിൽ തന്നെ കഴുകാൻ ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News