മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മൊത്തമായി 58 കോടി രൂപ പാരിതോഷികമായി നൽകുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടുന്നത്.
ബിസിസിഐ പ്രഖ്യാപിച്ച് പാതിതോഷികം കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും ലഭിക്കും. അതേസമയം ഓരോരുത്തർക്കും എത്ര വെച്ച് ലഭിക്കും എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
Also Read- ആദ്യ ഓവർ മെയ്ഡൻ, രണ്ടാം ഓവറിൽ നാല് സിക്സർ; സെയ്ഫെർട്ടിന് മുന്നിൽ തല്ലുകൊള്ളിയായി ഷഹീൻ അഫ്രീദി
“ഐസിസി കിരീടങ്ങൾ തുടർച്ചയായി നേടുന്നത് സവിശേഷമാണ്, ആഗോളതലത്തിൽ ടീം ഇന്ത്യയുടെ അർപ്പണബോധവും മികവിനുമുള്ള അംഗീകാരമാണ് ഈ പ്രതിഫലം. 2025ലെ ഞങ്ങളുടെ രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയാണിത്”- ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി പറഞ്ഞു.
“അർഹിച്ച പ്രതിഫലം നൽകി കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും ആദരിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്, അതിൽ അഭിമാനമുണ്ട്. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും തന്ത്രപരമായി കാര്യങ്ങൾ നിർവഹിച്ചതിന്‍റെയും ഫലമാണ്. ഈ വിജയം നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കിനെ സാധൂകരിക്കുന്നതാണ്. കൂടാതെ ടീമിൻ്റെ പ്രതിബദ്ധത ഇനിയും തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” ബിസിസിഐ ഹോണററി സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

