ശക്തമായ മഴയിൽ നിയന്ത്രണ വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. രാമക്കൽമേട് തോവാളപടിയിലാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാമ്പ്മുക്ക് സ്വദേശിയുടേതാണ് കാർ. രാവിലെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്. മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ALSO READ: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും; വൈദ്യുതി മുടങ്ങി, പലയിടങ്ങളിലും വെള്ളക്കെട്ട്

അതേസമയം ഇടുക്കിയിൽ ഇടവിട്ട മഴ തുടരുന്നു. മുറിഞ്ഞപുഴ കടുവാ പാറയ്ക്ക് സമീപം റോഡിലേക്ക് കല്ലും മണ്ണും പതിച്ചു. പാമ്പാടുംമ്പാറ എസ്റ്റേറ്റിൽ മരം വീണ് അതിഥി തൊഴിലാളി സ്ത്രീക്ക് പരിക്ക്. നെടുങ്കണ്ടം മൈലാടുംപാറയിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഒരാൾക്ക് പരിക്ക് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News