
ഇടുക്കി വിദ്യാഭ്യാസ വകുപ്പിലെ കൂട്ട സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച എൻജിഒ യൂണിയൻ നേതാക്കൾക്ക് നേരെ മുസ്ലീം ലീഗ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. ഇടുക്കി വിദ്യാഭ്യാസ വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരായ പ്രതിഷേധത്തിനിടയിൽ ഇടിച്ചുകയറിയായിരുന്നു കയ്യേറ്റ ശ്രമം.
പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ ഓഫീസിന് പുറത്തിറക്കിയതായി പറയുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റിയത് 40ഓളം ജീവനക്കാരെയാണ് ഇതിനെതിരെയാണ് എൻ ജി ഒ യൂണിയൻ പ്രതിഷേധവുമായി എത്തിയത്.
Also read: 25 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് മാറ്റി, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലംമാറ്റം
കയ്യേറ്റത്തിന് നേതൃത്വം നൽകിയത് വെള്ളാപ്പള്ളിക്ക് എതിരായി വിവാദ മുദ്രാവാക്യം വിളിച്ചതിനു നടപടി നേരിട്ട യുത്ത് ലീഗ് പ്രവർത്തകരാണ് എന്നാണ് വിവരം.
English Summary
A clash was reported in Idukki during a protest against mass transfers in the Education Department. According to reports, there was an alleged attempt by Muslim League workers to physically attack leaders of the NGO Union who were staging the protest.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

