
തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൈതാനത്തേക്കിറങ്ങി. ഒഡിഷയിലെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. പരുക്കിനെ തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തി.
ആദ്യ കളിയിൽ തിളങ്ങാൻ സാധിക്കാതിരുന്ന യശസ്വി ജെയ്സ്വാൾ പ്ലേയിങ് ഇലവനിൽ ഇല്ല. കുല്‍ദീപ് യാദവിനു വിശ്രമം നല്‍കി പകരം വരുണ്‍ ചക്രവര്‍ത്തിയെ ഉൾപ്പെടുത്തി.ഏകദിനത്തിൽ താരത്തിന്റെ അരങ്ങേറ്റ മത്സരമാണ് ഇത്.
ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടന്‍ എന്നിവർ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നാഗ്പൂരില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. മത്സരത്തില്‍ എല്ലാ മേഖലയിലും ആധിപത്യം ഉയര്‍ത്തിയാണ് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് നടത്തിയത്.
അവാസന വിവരങ്ങൾ ലഭിക്കുമ്പോൾ ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നാല് ഓവറിൽ 28 റൺസ് എന്ന നിലയിലാണ്.
പ്ലേയിങ് ഇലവൻ
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടന്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാക്വിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

