സൂപ്പർ സെഞ്ചുറിയുമായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം

sanju-samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുത്തു. ഓപണര്‍ സഞ്ജു സാംസന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു 50 ബോളില്‍ 107 റണ്‍സെടുത്തു.

പത്ത് സിക്‌സറും ഏഴ് ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21 റണ്‍സും തിലക് വര്‍മ 33 റണ്‍സുമെടുത്ത് പുറത്തായി. ഏഴ് റണ്‍സാണ് അഭിഷേക് ശര്‍മയുടെ സംഭാവന.

ജെറാള്‍ഡ് കൊയ്റ്റ്‌സീ മൂന്ന് വിക്കറ്റെടുത്തു. കേശവ് മഹാരാജ്, നഖബയോമ്‌സി പീറ്റര്‍, പാട്രിക് ക്രൂഗര്‍, മാര്‍കോ ജെന്‍സന്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Read Also: കളി കാര്യമായപ്പോൾ, യൂറോപ്പ ലീഗ് കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ പ്രേമികൾ പലസ്തീൻ അനുകൂലികളുമായി കൂട്ടത്തല്ല്

News Summary- India scored 202 runs for the loss of eight wickets in the first T20 against South Africa. India built this score on the strength of opener Sanju Samson’s quick century.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News