ഹോർമൂസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഇന്ത്യൻ നാവികന് ദാരുണാന്ത്യം; 17 പേരെ രക്ഷപ്പെടുത്തി

ഹോർമൂസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഇന്ത്യൻ നാവികന് ദാരുണാന്ത്യം. 17 പേരെ രക്ഷപ്പെടുത്തി. 18 പേരടങ്ങുന്ന സംഘമാണ് കപ്പലിൽ യാത്ര ചെയ്തത്. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. കാർഗോ വഹിച്ചു കൊണ്ടുള്ള ചരക്കുകപ്പലാണ് കത്തിയത്. തുടർന്ന് പേർഷ്യൻ ഗൾഫ് – ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സമുദ്രപാതയ്ക്ക് സമീപത്ത് വെച്ച് കപ്പൽ മറിഞ്ഞു.

17 പേരെ രക്ഷപ്പെടുത്തിയെന്ന് സ്രോതസ്സുകള്‍ പറഞ്ഞു. നാലു പേർക്ക് പരുക്കേറ്റു. ഇവർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്’. അധികൃതർ പിടിഐയോട് പറഞ്ഞു.

ALSO READ: ഖുംബു താഴ്വരയിൽ നിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; എവറസ്റ്റ് കീഴടക്കിയ ടെൻസിങ് എന്ന ‘മഞ്ഞിലെ കടുവ’

ചരക്കുകപ്പലിന് തീപിടിക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇറാനും ഇസ്രായേലും സംഘർഷം തുടരുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. അതേസമയം, എണ്ണയും വാതകങ്ങളും വഹിക്കുന്ന കപ്പലുകള്‍ പ്രധാനമായും കടന്നുപോകുന്ന വ‍ഴിയാണ് ഹോർമൂസ് കടലിടുക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News