രാജസ്ഥാനിലെ ജയ്പൂരില്‍ അമിതവേഗതയില്‍ പാഞ്ഞ എസ്‌യുവി ഇടിച്ച് തെറിപ്പിച്ച ഒമ്പത് കാല്‍നടയാത്രക്കാരില്‍ മൂന്ന് പേര്‍ മരിച്ചു. സഹോദരിയും സഹോദരനും ഉള്‍പ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്. ജയ്പൂരിലെ തെരുവില്‍ ഏഴ് കിലോമീറ്റോളമാണ് കനത്ത തിരക്കിനിടയില്‍ മദ്യപിച്ച് ലെക്കുകെട്ട് കോണ്‍ഗ്രസ് നേതാവ് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയത്.
ALSO READ: അടിയോടടി; ആകെയുള്ളൊരു എഎപി എംഎല്‍എയുമായി ബിജെപി എംഎല്‍എമ്മാരുടെ കൂട്ടയടി നിയമസഭയില്‍! വീഡിയോ
ജയ്പൂരില്‍ ഫാക്ടറി നടത്തുന്ന ഉസ്മാന്‍ ഖാന്‍ എന്നയാളാണ് അപകടമുണ്ടാക്കിയത്. ഇത്് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്. സംഭവത്തിന് പിന്നാലെ ഇയാളെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കി. എംഐ റോഡിലെ വാഹനങ്ങളാണ് ആദ്യം ഇയാളുടെ എസ്‌യുവി ഇടിച്ച് തെറിപ്പിച്ചത്. പിന്നീട് നഗരത്തിലെ ഇടുങ്ങിയ വഴിയിലേക്ക് എത്തിയ വാഹനം മറ്റ് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു. കാര്‍ മുന്നോട്ടെടുക്കാനാകാതെ കുരുങ്ങിയതിന് പിന്നാലെയാണ് പ്രാദേശികര്‍ ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ALSO READ: ഒറ്റപ്പാലത്ത് ഭർത്താവിന്‍റെ വീട്ടിൽ പോകാനിറങ്ങിയ യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി
മമ്ത കന്‍വാര്‍, അവദേഷ് പരിക്ക് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം മമ്ത കന്‍വാറിന്റെ സഹോദരന്‍ വിരേന്ദ്ര സിംഗ് ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഉസ്മാന്‍ ഖാനെതിരെ മരിച്ച സഹോദരങ്ങളുടെ പിതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

