ഇൻസ്റ്റാഗ്രാം പുതുതായി അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും ലഭ്യമാകും. ഇതോടെ ഒരുപാട് പുത്തൻ ഫീച്ചറുകളാണ് ഉപയോക്താക്കളെ തേടിയെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ പണം അടച്ചുകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന സേവനമാണ് ഇൻസ്റ്റാഗ്രാം പ്ലസ്.
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്ത ആളുകൾ ഇന്ന് കുറവാണ്. ഇൻസ്റ്റാഗ്രാം ഉപജീവനമാർഗമാക്കിയവരും കൂടുതലാണ്. അവർക്കും ഇൻസ്റ്റാഗ്രാമിലെ സാധാരണ ഉപയോക്താക്കൾക്കും ഉപകാരമാകുന്ന പുത്തൻ ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം ഒരുക്കിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറികളിലാണ് പ്രധാനമായും മാറ്റങ്ങൾ വരിക. ഇൻസ്റ്റാഗ്രാം പ്ലസ് സേവനം ഉപയോഗിക്കുന്നവരുടെ സ്റ്റോറി 48 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇതുകൂടാതെ, മറ്റൊരാളുടെ സ്റ്റോറി അവരുടെ വ്യൂവർ ലിസ്റ്റിൽ വരാതെ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ സ്റ്റോറി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാനും പുതിയ ഫീച്ചർ സഹായിക്കും. ആഴ്ചയിൽ ഒരു സ്റ്റോറി സ്പോട്ലൈറ്റ് ചെയ്തുവെക്കാനും പുതിയ ഫീച്ചർ സഹായിക്കും.
Also Read: കൂടുതൽ ഫീച്ചറുകളോടെ ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും
ഇതൊന്നും കൂടാതെ നിങ്ങളുടെ ബയോക്ക് പുതിയ ഫോണ്ടുകൾ, പുതിയ ആനിമേറ്റഡ് സൂപ്പർ ഹാർട്ട് റിയാക്ഷനുകളും ലഭ്യമാകും. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. 299 രൂപയാണ് ഇന്ത്യയിൽ ഈ സേവനത്തിന്റെ നിരക്ക് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

