ഇൻസ്റ്റ​ഗ്രാമിൽ ഇനി എന്തു കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; പുതിയ ഫീച്ചർ പരീക്ഷിച്ച് മെറ്റ

meta ai muse image

ഇൻസ്റ്റ​ഗ്രാമിൽ ഒരു ദിവസം തന്നെ ധാരാളം പോസ്റ്റുകളാണെല്ലെ നമ്മൾ കാണുന്നത്. എന്നാൽ ഇതിൽ എല്ലാം നമുക്ക് ഇഷ്ടപ്പെടുന്നത് ആയിക്കൊള്ളണമെന്നില്ല. എന്നാൽ, ഇനി നമ്മുടെ ഇൻസ്റ്റ​ഗ്രാമിൽ എന്തു കാണണമെന്ന് നമുക്ക് തീരുമാനിക്കാൻ സാധിച്ചാലോ? അത്തരം ഒരു ഫീച്ചറാണ് ഇൻസ്റ്റ​ഗ്രാം ഇപ്പോൾ പരീ​ക്ഷിക്കുന്നത്. അതായത്, ഈ ഫീച്ചർ എത്തുന്നതോടെ നമ്മുടെ അൽഗോരിതം നമുക്ക് തെരഞ്ഞെടുക്കാം.

ഇപ്പോൾ നമ്മൾ കാണുന്ന പോസ്റ്റുകളെല്ലാം നമ്മൾ മുമ്പ് ലൈക്ക് ചെയ്തതും മുമ്പ് കണ്ടെതുമായ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ വരുന്നതാണ്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ അൽ​ഗോരിതം നമുക്ക് നേരിട്ട് തെരഞ്ഞെടുക്കാം.

ഇപ്പോൾ സെറ്റിങ്ങ്സിലേക്ക് പോയി മാറ്റം വരുത്തിയാൽ മാത്രമാണ് നമ്മൾ എന്ത് കാണണമെന്ന് നമുക്ക് തീരുമാനിക്കാൻ പറ്റുകയൊള്ളൂ. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ഈ ഓപ്ഷൽ തെളിഞ്ഞുവരും.

Also Read: നെറ്റ്ഫ്ലിക്സിന്റെ അക്കൗണ്ട് ഷെയറിം​ഗ് വീണ്ടും പൂട്ട്; ഇനി ഓരോ പ്രൊഫൈലിനും സ്വന്തം ഇമെയിൽ ഐഡി വേണം

ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം കൂടുതൽ എളുപ്പമാകുന്ന രീതിയിൽ നിരവധി ഫീച്ചറുകളാണ് ഈ അടുത്ത് ഇൻസ്റ്റാഗ്രാമിന്റെ മേധാവിയായ ആദം മൊസേരി പരീക്ഷിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News