
ഈ ഐ പി എല്‍ സീസണിലെ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് ടേബിളില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളുടെ മേധാവിത്വം. ഓറഞ്ച് ക്യാപ് പട്ടികയില്‍ ഗുജറാത്തിന്റെ ബി സായ് സുദര്‍ശന്‍ ആണ് മുന്നില്‍. ആര്‍ സി ബിയുടെ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഗുജറാത്ത് താരങ്ങളായ ജോസ് ബട്ട്‌ലര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. തുടക്കം മുതല്‍ ഒന്നാമതുണ്ടായിരുന്ന രാജസ്ഥാന്റെ നിക്കോളാസ് പൂരാന്‍ ഏഴാമതാണ്. സായ് സുദര്‍ശന്‍ 500 റണ്‍ പിന്നിട്ടുണ്ട്.
Read Also: വെടിക്കെട്ടോടെ തുടക്കം, നനഞ്ഞ പടക്കമായി ഒടുക്കം; ഫാന്‍സിനെ നിരാശരാക്കി ഹൈദരാബാദ്
ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ടേബിളില്‍ മുന്നിലുള്ളത്. 19 വിക്കറ്റാണ് പ്രസിദ്ധ് നേടിയത്. രണ്ടാമത് ആര്‍ സി ബിയുടെ ജോഷ് ഹേസില്‍വുഡാണ്. മൂന്നാമത് മുംബൈ ഇന്ത്യന്‍സിന്റെ ട്രെന്റ് ബോള്‍ട്ടും നാലാമത് ചെന്നൈയുടെ നൂര്‍ അഹമ്മദുമാണ്. അഞ്ചാം സ്ഥാനത്ത് ചെന്നൈയുടെ ഖലീല്‍ അഹമ്മദ്, ഗുജറാത്തിന്റെ മുഹമ്മദ് സിറാജ്, ഡല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

