
ഐ പി എല്ലിലെ അതിവേഗ സെഞ്ചൂറിയൻസിന്റെ കൂട്ടത്തില്‍ ഇനി പഞ്ചാബ് കിംഗ്സിന്റെ പ്രിയാന്‍ഷ് ആര്യയും. കഴിഞ്ഞദിവസം പഞ്ചാബിലെ മുല്ലന്‍പൂരില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ചുറി നേടിയത്. മാത്രമല്ല ഈ ഐ പി എല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമൻ കൂടിയാണ് ആര്യ. അദ്ദേഹത്തിന്റെ കന്നി ഐ പി എല്‍ സെഞ്ചുറിയാണ്.
ഐ പി എല്ലിലെ ഇതുവരെയുള്ള നാലാമത്തെ വേഗതയേറിയ സെഞ്ചുറിയാണിത്. അഞ്ച് അതിവേഗത ഐ പി എല്‍ സെഞ്ചുറികളുടെ പട്ടിക ഇതാ:
Read Also: ഐപിഎല്‍ മത്സരത്തിനിടെ വ്യാപക മൊബൈല്‍ മോഷണം; അടിച്ചുമാറ്റല്‍ സ്ഥിരമാക്കിയ സംഘത്തെ പിടികൂടി പൊലീസ്
ക്രിസ് ഗെയ്ല്‍ – 30 പന്ത്
2013ല്‍ ബെംഗളൂരുവിന് വേണ്ടി പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കെതിരെയായിരുന്നു ഈ നേട്ടം. അന്ന് അദ്ദേഹം പുറത്താകാതെ 175 റണ്‍സ് നേടി. ഐ പി എല്ലില്‍ തകര്‍പ്പെടാതെ നില്‍ക്കുന്ന ഉയര്‍ന്ന വ്യക്തിഗത സ്കോറും അതിവേഗ സെഞ്ചുറിയും ആണിത്.
യൂസഫ് പത്താന്‍ – 37 പന്ത്
2010-ല്‍ ബ്രാബോണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സ്
ഡേവിഡ് മില്ലര്‍- 38 പന്ത്
2013-ല്‍ മൊഹാലിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പുറത്താകാതെ 101 റണ്‍സ്
ട്രാവിസ് ഹെഡ് – 39 പന്ത്
2024-ല്‍ ബെംഗളൂരുവിനെതിരെ 102 റണ്‍സ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here