മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി തിറാമിസു ഇത്ര എളുപ്പമോ?

സ്ട്രെസ്ഫുൾ ആയിട്ടുള്ള ഒരു ദിവസത്തിന് ശേഷം മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. എന്നും കേക്കും , ചോക്കലേറ്റുമൊക്കെ കഴിച്ച് മടുത്തെങ്കിൽ ഇനി മധുരത്തിനായി കൊതി തോന്നുമ്പോൾ ഒരു തിറാമിസു ഉണ്ടാക്കിയാലോ. കോഫിയുടെ രുചി ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിഭങ്ങളുടെ ലിസ്റ്റിൽ ഈ വിഭവം സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്.

ചേരുവകൾ

മസ്കർപോൺ ചീസ്- 250 ഗ്രാം
ഹെവി ക്രീം- ഒരു കപ്പ്
പഞ്ചസാര- അര കപ്പ്
വാനില എസ്ട്രാക്ട്- ഒര ടീസ് സ്പൂൺ
കടുപ്പമുള്ള കോഫി- ഒരു കപ്പ്
ലേഡീ ഫിംഗേഴ്സ് ബിസ്ക്കറ്റ്- ഒരു പാക്കറ്റ്
കൊക്കോ പൌഡർ- ആവശ്യത്തിന്

ALSO READ; ഇഡലി ബാക്കി വന്നോ ? എളുപ്പത്തിൽ രൂപം മാറ്റം, ഇതാ റെസിപ്പി

തയ്യാറാക്കുന്ന വിധം

ഹെവി ക്രീം നന്നായി അടിച്ചെടുക്കുക. മസ്കർ പോൺ ചീസ്, വാനില, പഞ്ചസാര എന്നിവ മറ്റൊരു പാത്രത്തിലിട്ട് സംയോജിപ്പിക്കുക. അടിച്ചുവെച്ച ക്രീം ഇതിലേക്ക് ചേർത്ത് ഇളക്കുക. ബിസ്ക്കറ്റ് ഓരോന്നായി കോഫിയിൽ മുക്കിയെടുക്കുക. ഒരു പാത്രത്തിൽ ഈ ബിസ്ക്കറ്റ് നിരത്തി അതിലേക്ക് ക്രീം ഒഴിക്കുക. ഇതുപോലെ രണ്ടാമത്തെ ലെയറും ചെയ്യുക. നാല് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിന് ശേഷം മുകളിൽ കൊക്കൊ പൌഡർ വിതറി വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News