ഇഡലി ബാക്കി വന്നോ ? എളുപ്പത്തിൽ രൂപം മാറ്റം, ഇതാ റെസിപ്പി

mutta masala idli

ഇഡലി നമ്മുടെ അടുക്കള ഭരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ചില ദിവസങ്ങളിൽ രാവിലെ ഉണ്ടാക്കുന്നത് ബാക്കി വരാറുണ്ട്. ഇതെടുത്ത് നേരെ ഫ്രിഡ്ജിൽ വയ്ക്കുന്നവർ ഏറെയാണ്. എന്നാൽ എത്തുന്നു പകരം അതുകൊണ്ടു ഒരു വെറൈറ്റി പരീക്ഷിച്ചാലോ ? ‘മുട്ട ഇഡ്ഡലി’ അഥവാ ‘ഇഡ്ഡലി മസാല’ ആവാം ഇന്നത്തെ റെസിപ്പി.

അവശ്യ ചേരുവകൾ

ഇഡ്ഡലി – 5 എണ്ണം
മുട്ട – 2 എണ്ണം
സവാള – ഒരെണ്ണം അരിഞ്ഞത്
തക്കാളി – ഒരെണ്ണം അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
ഗ്രാമ്പൂ – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറുവാപ്പട്ട – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – ഒരു ടീസ്പൂൺ
കുരിമുളകുപൊടി – ഒരു ടീസ്പൂൺ

ALSO READ: കറിവേപ്പില ഇനി വാടാതെ ആഴ്ചകളോളം സൂക്ഷിക്കാം, മൂന്ന് എളുപ്പവഴികൾ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചേർക്കുക. അതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റണം. ഇനി ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റിയെടുക്കുക. ഇനി രണ്ട് മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ബാക്കി വന്ന ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിലേയ്ക്കു ചേർത്ത് അൽപ്പം കുരിമുളകുപൊടി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News