വിരാട് കോലിയെപ്പറ്റി മോശമായി സംസാരിക്കാന്‍ പണം വാഗ്ദാനം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മന്‍ മോഡല്‍

LizLaz

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോലിയെപ്പറ്റി മോശമായി സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പണം വാഗ്ദാനം ചെയ്‌തെന്നു അവകാശപ്പെട്ട് ജര്‍മ്മന്‍ മോഡല്‍ ലിസ്‌ലാസ്. അടുത്തിടെ ലിസ് ലാസിന്റെ ചിത്രങ്ങളിലൊന്നിന് കോലിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് ലൈക്ക് ചെയ്ത വിവരം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ലിസ് ലാസ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പണം വാഗ്ദാനം ചെയ്തുവെന്ന് ലിസ് ലാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.


തന്നെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ കോലിയെപ്പറ്റി മോശമായി സംസാരിക്കാന്‍ തന്നെ പ്രേരിപ്പിക്കുകയും ഇതിനായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് ലിസ് ലാസിന്റെ അവകാശവാദം. ”ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെപ്പറ്റി (വിരാട് കോലി) മോശമായി സംസാരിക്കാന്‍ എനിക്ക് പണം വാഗ്ദാനം ചെയ്തു. അദ്ദേഹം ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പക്ഷേ ഞാന്‍ എന്തിനു അത് ചെയ്യണം?”- ലിസ് ലാസ് അഭിമുഖത്തില്‍ പറഞ്ഞു. കോലിയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് വ്യക്തമാക്കിയ ലിസ് ലാസ് തനിക്ക് പണത്തിനോ പ്രശസ്തിക്കോ വേണ്ടി അദ്ദേഹത്തിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ യാതൊരു താല്‍പര്യമോ ഉദ്ദേശമോ ഇല്ലെന്നും വ്യക്തമാക്കി.

Also Read: ആക്രി കൊണ്ട് സ്യൂട്ടും വസ്ത്രങ്ങളും; ഫാഷൻ ലോകത്തെ ഞെട്ടിച്ച് പതിനഞ്ചുകാരൻ

ആരാണ് ലിസ് ലാസ്

ജര്‍മ്മന്‍കാരിയായ അമ്മയുടെയും ദക്ഷിണാഫ്രിക്കക്കാരനായ പിതാവിന്റെയും മകളായി ദക്ഷിണാഫ്രിക്കയിലാണ് ലിസ് ലാസിന്റെ ജനനം. മോഡലും ഇന്‍ഫ്‌ളൂവന്‍സറും പാട്ടുകാരിയുമാണ് 29കാരിയായ ലിസ് ലാസ്. ജര്‍മ്മന്‍, ആഫ്രിക്കന്‍, ഡച്ച്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നീ ഭാഷകള്‍ ലിസ് ലാസ് സംസാരിക്കും. മികച്ചൊരു നീന്തല്‍ക്കാരി കൂടിയാണിവര്‍. സൈക്കോളജിയിലാണ് മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. ഫുഡ് വ്‌ലോഗിങ്, യാത്ര, പാട്ട് എഴുത്ത് എന്നിവയാണ് താരത്തിന്റെ ഹോബികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News