ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു

Jagdeep Dhankhar

ആരോഗ്യകരമായ കാരണങ്ങളാലും ചികിത്സയ്ക്കായും ഉപരാഷ്ട്രപി ജ​ഗ്ദീപ് ധൻകർ രാജിവെച്ചു. ഉപരാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ബംഗാള്‍ മുന്‍ ഗവര്‍ണറായിരുന്നു രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്നു.

‘ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം രാജിവെയ്ക്കുന്നുവെന്നും. പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നുവെന്നും രാജിക്കത്തിൽ ജ​ഗ്ദീപ് ധൻകർ പറഞ്ഞു.

Also Read: ‘അവഗണിക്കപ്പെട്ടവരുടെ നാഥൻ’; വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കമൽ ഹാസൻ

അചഞ്ചലമായ പിന്തുണയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നൽകിയതെന്നും അതിന് ജഗ്ദീപ് ധന്‍കര്‍ നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിക്കണം ; ആവശ്യം സഭയിൽ ഉന്നയിച്ച് വി ശിവദാസൻ എം പി

സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച രാജിക്കത്തിലാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News