ജോക്കോവിച്ച് വീണു! മയാമി ഓപ്പൺ കിരീടം യാക്കൂബ് മെൻസിച്ചിന്

jakub mensik

മയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ട് ചെക്ക് താരം യാക്കൂബ് മെൻസിച്ച്. 7-6 (7/4), 7-6 (7/4) എന്ന സ്കോറിനാണ് ജയം.

കനത്ത മഴ കാരണം ഫൈനൽ ഏകദേശം ആറ് മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. കണ്ണിന് അണുബാധയുണ്ടായത് ജോക്കോവിച്ചിനെ ചെറുതായി തളർത്തി. പലപ്പോഴും ഇത് അദ്ദേത്തിൽ അസ്വസ്ഥത ഉളവാക്കുന്നത് കാണികൾക്കടക്കം മനസ്സിലാക്കാൻ കഴിഞ്ഞു. ആദ്യ സെറ്റിലെ മാറ്റത്തിനിടെ അദ്ദേഹം കണ്ണിൽ തുള്ളിമരുന്ന് ഉപയോഗിച്ചതും ഇത് വ്യക്തമാക്കി.

അതേസമയം ലോക റാങ്കിങ്ങിൽ 54-ാം സ്ഥാനത്തുള്ള 19കാരൻ്റെ ആദ്യ എടിപി കിരീടമാണിത്.സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ കരിയറിലെ 100-ാം കിരീടം എന്ന സ്വപ്നമാണ് ഈ ഫൈനലിൽ തകർന്നടിഞ്ഞത്. 37 വയസ്സുള്ള ജോക്കോവിച്ചും മെൻസിക്കും തമ്മിലുള്ള മത്സരം ഒരു മാസ്റ്റേഴ്‌സ് 1000 ഫൈനലിലെ ഏറ്റവും വലിയ പ്രായവ്യത്യാസം ഉള്ളവർ തമ്മിലുള്ള മത്സരമായും അടയാളപ്പെടുത്തിയിട്ടുണ്ട്.

“സത്യം പറഞ്ഞാൽ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഇത് തികച്ചും അവിശ്വസനീയമായി തോന്നുന്നു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കാം. ഞാൻ വളരെ സന്തോഷവാനാണ്.”- എന്നായിരുന്നു മെൻസിച്ച് ഓൺ-കോർട്ട് അഭിമുഖത്തിൽ പ്രതികരിച്ചത്. ജോക്കോവിച്ചിനൊപ്പം ഇതാദ്യമായല്ല മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയ താരം ടെന്നീസ് ഫൈനലിൽ ജോക്കോവിച്ചിനെ തോൽപ്പിക്കുന്നതിലും ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യവുമില്ലെന്നും കൂട്ടിച്ചേർത്തു.

,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News