മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി തിരികെ വീട്ടിലേക്ക് മടങ്ങിയ ഒരു സ്ത്രീ, ബസിൽ വച്ച് മറ്റൊരു സ്ത്രീയുമായി കുശലാന്വേഷണം നടത്തുന്നു. ആ സംഭാഷണം പതിയെ പെൻഷനിലെത്തുന്നു. സർക്കാർ പെൻഷൻ തുക 2000-മായി ഉയർത്തിയതിനെക്കുറിച്ച് സംസാരിക്കുന്നു, അപ്പോഴാണ് അവരിലൊരാൾ അതൊക്കെ സർക്കാരിന്റെ സുഖിപ്പിക്കൽ അല്ലേ സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് നമ്മളെ ഈ നാട്ടിൽ നിന്നും പറഞ്ഞു വിടും എന്ന് പറയുന്നത്. ഈ സംഭവം നടക്കുന്നത് കേരളത്തിലാണ്, അതും ന്യൂനപക്ഷ സംരക്ഷണത്തിലൂന്നി ഭരണം നടത്തുന്ന എൽ ഡി എഫ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ. ഇത്തരം ഒരു സംഭാഷണം അങ്ങ് ഉത്തരേന്ത്യയിൽ നടന്നാൽ അത് പൂർണമായും അംഗീരിക്കാൻ കഴിയും കാരണം കേന്ദ്ര സർക്കാർ ഹിന്ദുത്വ അജണ്ട മുറുകെ പിടിച്ചാണ് ഈ രാജ്യത്തിലെ ഓരോ ഭരണ സംവിധാനത്തിൽ പോലും ഇപെടുന്നത്.
എന്നാൽ ഈ വിചിത്രമായ ആശയം എവിടെ നിന്നാണ് അവരുടെ ഇടയിൽ പടർന്നത് എന്ന ചോദ്യം എത്തി നിൽക്കുന്നത് ജമാഅത്തെ ഇസ്ലാമിയിലാണ്. ന്യൂനപക്ഷം എൽ ഡിഎഫ് സർക്കാരിനെ ചേർത്ത് നിർത്താൻ തുടങ്ങി എന്ന മനസ്സിലാക്കിയ ഒരു വിഭാഗം പിന്നീട് അങ്ങോട്ട് വിശ്വസിക്കാൻ തുടങ്ങിയവരെ എങ്ങനെ അകറ്റാം എന്ന ചിന്തയിലേക്കാണ് കടന്നത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഭരണം പോലെയാണ് കേരളത്തിലെ മുഖ്യമന്ത്രിയും തുടർന്ന് വരുന്നത് എന്ന നരേറ്റീവുകൾ ഒരു സമയത്ത് വ്യാപകമായി പരന്നതും ഈ വിഭാഗത്തിന്റെ കുപ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഈ തന്ത്രത്തിന് കുടപിടിക്കുന്നതാകട്ടെ യുഡിഎഫും അവരുടെ ഘടകക്ഷിയായ ലീഗുമാണ്. ലീഗുകാർ പൊതുവെ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് പോകാത്തവർ ആണെങ്കിലും രാഷ്ട്രീയ ലാഭത്തിനായി ഇപ്പോൾ അവരും ഈ വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണ്
പൗരത്വ ഭേതഗതിക്കെതിരെ ആദ്യം പ്രതികരിച്ചതും ശക്തമായ നിലപാട് മുന്നോട്ട് വച്ചതും കേരളമായിരുന്നു. എന്നിട്ടും വീടു തോറും കയറി ഇറങ്ങി ന്യൂനപക്ഷത്തെ സർക്കാർ ഇവിടുന്ന് പറഞ്ഞു വിടും എന്ന പ്രചാരണം നടത്തിയതിന്റെ ഫലമാണ് പാവപ്പെട്ട മനുഷ്യർ അത് വിശ്വസിക്കാൻ തുടങ്ങിയത്. മഞ്ചേരിയിൽ കണ്ട സ്ത്രീയ്ക്കും അതാണ് സംഭവിച്ചത്. പാവപ്പെട്ട ജനങ്ങളെ തെരഞ്ഞ് പിടിച്ച് വർഗീയ വിഷം ചീറ്റുന്നതാണ് ജമാഅത്തെ ഇസ്ലാമിയും അവരെ പിൻതാങ്ങുന്ന മാധ്യമങ്ങളും ചെയ്യുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മീഡിയ വണിന് നൽകിയ അഭിമുഖത്തിലാണ് പല സ്ഥലങ്ങളിലും ന്യൂനപക്ഷത്തെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇത്തരം വീട് തോറും കയറി ഇറങ്ങിയുള്ള കള്ള പ്രചാരണത്തിന്റെ വിഷയം ഉദാഹരണ സഹിതം സംസാരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

