‘വളരെ ബുദ്ധിമുട്ടാണ്, ഇനിയില്ല’; സിനിമയിൽ മലയാളം പറയാനില്ലെന്ന് ജാൻവി കപൂർ

Janhvi Kapoor malayalam Language Difficulty

മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ് ബോളിവുഡ് താരമായ ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല തെലു​ഗു സിനിമകളിലും താരം സജീവമാണ്. ഇപ്പോഴിതാ ഇനി താൻ സിനിമകളിൽ മലയാളം പറയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം.

മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനില്ലെന്നാണ് നടി ജാൻവി കപൂർ പറഞ്ഞത്. ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ഈ പിന്മാറ്റമെന്നും താരം വ്യക്തമാക്കി. തനിക്ക് ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും മനോഹരമായ, മധുരതരമായ ഭാഷയാണതെന്നും താരം പറഞ്ഞു. ഉച്ചാരണത്തിന്റെ കാര്യത്തിൽ തമിഴും തെലുങ്കും തുനിക്ക് പരിചിതമായി തോന്നുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു.

പരംസുന്ദരി എന്ന ബോളിവുഡ് ചിത്രത്തിൽ ജാൻവി മലയാളം സംസാരിച്ചിരുന്നു. ഇത് ഏറെ ട്രോളുകൾക്കും ഇടയാക്കി. തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന മലയാളി കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തിൽ ജാൻവി അവതരിപ്പിച്ചത്. എന്നാൽ ജാൻവി മലയാളം പറഞ്ഞത് വലിയ ട്രോളായി മാറി. ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ തന്നെ ട്രോളുകളും വന്നു. കേരളത്തെ ചിത്രീകരിച്ച രീതിയുടെ പേരിലും ചിത്രം രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.

ALSO READ: ബണ്ണിയെ കാണാൻ റെഡിയാണോ? റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ ‘ഹാപ്പി’; ഡേറ്റ് അറിഞ്ഞോ?

അതേസമയം ഇന്നുവരെ ഒരു സമ്പൂർണ മലയാള ചിത്രത്തിൽ ജാൻവി വേഷമിട്ടിട്ടില്ല. മലയാളം ചിത്രം ഹെലൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ജാൻവിയായിരുന്നു നായിക. മിലി എന്ന പേരിലാണ് ഈ ചിത്രം ഹിന്ദിയിലെത്തിയത്.

നിലവിൽ രാംചരൺ നായകനായ പെദ്ധിയിലാണ് താരം അഭിനയിച്ചത്. ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജൂനിയർ എൻടിആറിനൊപ്പം ദേവര എന്ന ചിത്രത്തിലൂടെയാണ് ജാൻവിയുടെ തെലുങ്ക് അരങ്ങേറ്റം. തമിഴിലും കൂടുതൽ വേഷം ചെയ്യണമെന്ന് താരത്തിന്റെ ആ​ഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News