ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമസ്ത ഒരു സ്ഥാനാർഥിയെയും നിർത്തുന്നില്ല. പാർട്ടികൾക്ക് താത്പര്യമുള്ളവരെയാണ് നിർത്തുന്നത്. സമസ്തയുടെ പഴയനയം അനുസരിച്ച് മുന്നോട്ട് പോകും. സമസ്തയ്ക്ക് ഒരു സ്ഥാനാർത്ഥിയുമായും ബന്ധമില്ല.

Also Read: കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടത്. യുഡിഎഫ് യോഗത്തിൽ അവർ ഉന്നയിക്കും. അതിനു നല്ലൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Also Read: സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ല, അത് തന്നെ പ്രശ്നമാണ്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News