സാദിഖലി തങ്ങളോട് വിയോജിപ്പ്, ജിഫ്രി തങ്ങൾ സി.ഐ.സിയിൽ നിന്ന് രാജിവെച്ചു

സാദിഖലി തങ്ങളോടുള്ള വിയോജിപ്പിനെ തുടർന്ന് സമസ്ത നേതാക്കൾ സി.ഐ.സിയിൽ നിന്ന് രാജിവെച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുമാണ് സി.ഐ.സിയിൽ നിന്ന് രാജിവെച്ചത്.

സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കി പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചിട്ടും സി.ഐ.സി സമസ്ത പ്രശ്നത്തിന് ഇതുവരെയും അയവുവന്നിട്ടില്ല. സിഐസിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും കൂടിയാലോചിക്കുന്നില്ലെന്നാണ് സമസ്ത നേതാക്കളുടെ പരാതി. സിഐസിക്ക് പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചത് അറിഞ്ഞില്ലെന്നും സമസ്തനേതാക്കൾ പറയുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.ഐ.സിയിൽ നിന്ന് സമസ്ത നേതാക്കളുടെ രാജി. സി.ഐ.സി ഉപേദശക സമിതിയിൽ നിന്നടക്കമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും ജനറൽ സെക്രട്ടറിആലിക്കുട്ടി മുസ്ല്യാരും രാജിവെച്ചത്. സിഐസിയുടെ ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ ഹബീബുള്ള ഫൈസി, ഹക്കീം ഫൈസി ആദൃശേരിയുടെ അടുത്ത ആളാണെന്നും പരാതികളുണ്ട്. ഇതോടെ സി.ഐ.സിയുമായുള്ള സമസ്തയുടെ വിയോജിപ്പ് കൂടുതൽ രൂക്ഷമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News