‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ’: കെ ആർ മീര

ഗോഡ്‌സെയെ ആദരിച്ച് ഹിന്ദുമഹാ സഭ എന്ന മലയാളം പത്ര വാർത്ത പങ്കുവെച്ച് എഴുത്തുകാരി കെ ആർ മീര കുറിച്ച കമന്റ് ശ്രദ്ധനേടുന്നു. ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ’ എന്നാണ് വാർത്ത പങ്കുവെച്ച് കെ ആർ മീര കുറിച്ചത് .

ഗോഡ്സെയെ അനശ്വരനാക്കി പ്രഖ്യാപിച്ച് കൊണ്ട് നടന്ന യോഗത്തെ കുറിച്ചുള്ള വാർത്തയാണ് മനോരമയിൽ വന്നത്. ഇതാണ് കെ ആർ മീര വിമർശിച്ച് കുറിച്ചത്. കൂടാതെ പോസ്റ്റിനു താഴെ ഈ വാർത്തക്ക് പ്രതിഷേധം അറിയിച്ച എഴുത്തുകാരി സുധ മേനോൻ കുറിച്ച കമന്റിനും കെ ആർ മീര മറുപടി നൽകി.

‘വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് ആയിപ്പോയി. 75 വർഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചു നീക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ നെഹ്‌റുവടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതിൽ ഉൾപ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാൻ കോൺഗ്രസ്‌ ചെയ്തത് എന്ന് വസ്തുതകളുടെ പിൻബലത്തോടെ പറയു. സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാൻ അടക്കമുള്ള ഗാന്ധിയൻ കോൺഗ്രസുകാർക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ’ എന്നായിരുന്നു സുധ മേനോന്റെ പോസ്റ്റ്.

also read: നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടു; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന് ഘടകകക്ഷികള്‍

അതിനു മറുപടിയും കെ ആർ മീര നൽകി. ‘സുധയുടെ രോഷം എനിക്കു മനസ്സിലാകും. അതേ രോഷം കൊണ്ടുതന്നെയാണു ഞാനും എഴുതിയത്. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാൽ കഞ്ഞികുടിക്കാൻ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വർഷങ്ങളിലായി കോൺഗ്രസ് നേതാക്കളിൽ പലരും പറഞ്ഞതിന്റെ റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും കിട്ടും. ഗാന്ധിജിയെ അധിക്ഷേപിച്ചാൽ കോൺഗ്രസുകാർ പ്രതികരിക്കില്ലെന്ന ഉറപ്പിൻമേൽ ‘ എന്നാണ് കെ ആർ മീരയുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News