
പ്രവാസ ലോകത്തെ വാണിജ്യ- വ്യവസായ രംഗത്തെ പ്രതിഭകളെ അവാർഡുകൾ നൽകി ആദരിച്ച് കൈരളി ടിവി. ദുബായ് താജ് ഹോട്ടലിൽ വെച്ച് കൈരളി ടിവി എൻആർഐ അവാർഡുകൾ സമ്മാനിച്ചു. പ്രവാസ ലോകത്ത് സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന പ്രവാസി മലയാളികളുടെ വിജയ ഗാഥകൾ പങ്കു വെക്കുന്നതായിരുന്നു കൈരളി ടിവി സംഘടിപ്പിച്ച എൻആർഐ ബിസിനസ് അവാർഡ്.
മലയാളികളടക്കമുള്ളവർക്ക് ധാരാളം അവസരങ്ങൾ തുറന്നിട്ട രാജ്യമാണ് യുഎ ഇയെന്ന് ചടങ്ങിൽ സംസാരിച്ച മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ പ്രവാസ ലോകത്തെ വാണിജ്യ- വ്യവസായ രംഗത്തെ പ്രതിഭകളെ അവാർഡുകൾ നൽകി ആദരിച്ച് കൈരളി ടിവി ചെയർമാൻ മമ്മൂട്ടി പറഞ്ഞു. ദുബൈയുടെ മുന്നേറ്റത്തിൽ മലയാളികളുടെ പങ്ക് ആരും മാറ്റി നിർത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കു ഏറെ വലുതാണെന്ന് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു,
നോർക്ക റൂട്സ് റെസിഡൻസ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ , മലയാളം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി കെ അഷറഫ് , അവാർഡ് ജൂറി ചെയർമാനും ആർ പി ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ രവി പിള്ള ,ജൂറി അംഗവും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ , ജൂറി അംഗവും ഖലീജ് ടൈംസ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണി പറമ്പിൽ , കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് ടി ജമാലുദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

