ബോളിവുഡിലെ താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ താൽപര്യമാണ്. അടുത്തിടെ ദമ്പതികൾക്ക് ആൺകുഞ്ഞും പിറന്നിരുന്നു. കുഞ്ഞിന്റെ വിശേഷവും ദമ്പതികൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഭർത്താവ് വിക്കിയുടെ ജന്മദിനാഘോഷത്തിന്റെ സന്തോഷനിമിഷങ്ങളാണ് കത്രീന പങ്കുവെച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മനോഹരമായ കുറിപ്പും വിക്കിക്കായി കത്രീന പങ്കുവെച്ചു. മേയ് 16ന് വിക്കി കൗശലിനു 38 വയസ് തികഞ്ഞിരുന്നു.
”ഹാപ്പി ബർത്ത് ഡേ….ഒരേ സ്ഥലം, രണ്ടുവർഷങ്ങൾക്കിപ്പുറം ഒരുപാട് മാറ്റങ്ങൾ, പ്രാർഥന, ക്ഷമ, വിശ്വാസം. ഇന്ന് നമ്മുടെ കുഞ്ഞ് മാലാഖയ്‌ക്കൊപ്പം ഒരുപാട് സന്തോഷത്തോടെ നിങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു”- കത്രീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2025 നവംബർ ഏഴിനാണ് വിക്കിക്കും കത്രീനയ്ക്കും കുഞ്ഞ് ജനിച്ചത്. വിഹാൻ കൗശൽ എന്നാണ് കുഞ്ഞിന്റെ പേര്.
ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ സെലിബ്രിറ്റിയാണ് കത്രീന. 78 മില്യണിലധികം പേരാണ് ഇൻസ്റ്റാഗ്രാമിൽ കത്രീനയെ പിന്തുടരുന്നത്. ജന്മദിനാഘോഷ കുറിപ്പ് പങ്കുവെച്ചതിനു പിന്നാലെ ബോളിവുഡ് സെലിബ്രിറ്റികളടക്കം നിരവധിപേർ ആശംസയുമായി രംഗത്തുവന്നു.
Also read:ഇരുട്ടടിയായി ഇന്ധനവില വര്‍ധനവ്: സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് ഒരുരൂപ
സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ലവ് ആൻഡ് വാർ ആണ് വിക്കി കൗശലിന്റെ അടുത്ത ചിത്രം. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2027 ജനുവരി 21ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

