കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന വയോധിക തലനാരിടയ്ക്ക് രക്ഷപ്പെട്ടു

kazhakkoottam-house-fire-rabiyath-beevi-escapes

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വയോധിക തലനാരിടയ്ക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം കുമഴിക്കര പുതുവൽ പുത്തൻവീട്ടിൽ റാബിയത്ത് ബീവി (65) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

റാബിയത്ത് ബീവി വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻ തന്നെ ഓടിയെത്തി റാബിയത്ത് ബീവിയെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയായിരുന്നു. ഇവരുടെ മകനും ഓട്ടോ ഡ്രൈവറുമായ സുധീർ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

ALSO READ : ‘പ്രതീക്ഷ’ നൽകിയ ജീവിതങ്ങൾ; ‘നേരത്തെ രോഗങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങളുടെ നല്ല ഭാവി ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്’: മന്ത്രി വീണാ ജോർജ്

ഷീറ്റ് മേഞ്ഞ വീടായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫ്രിഡ്ജ്, അലമാരകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നു. സുധീർ മുൻപ് മറ്റൊരു തീവെപ്പ് കേസിൽ പ്രതിയായിരുന്നതിനാൽ, ഈ സംഭവത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News